Kerala News
കഴുത്തില്‍ ഷാള്‍മുറുകി ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 20, 02:58 am
Tuesday, 20th July 2021, 8:28 am

കൊല്ലം: ശുചിമുറിയില്‍ കഴുത്തില്‍ ഷാള്‍ മുറുകി അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനാപുരം വിളക്കുടി സ്വദേശി ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലാണ് ജയമോളെ ശുചിമുറിയില്‍ കണ്ടത്.

ജയമോളുടെ അച്ഛന്‍ ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേയില്‍ ട്രാക്ക് മെയ്‌ന്റെയ്‌നന്‍സ് ജോലിയാണ് ജോമോന്.

ജോലിക്ക് പോയിരുന്ന ഇയാള്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു.

വഴക്കിനു പിന്നാലെ ജയമോള്‍ ശുചിമുറിയില്‍ കയറി. കുറേസമയം കഴിഞ്ഞും പുറത്തിറങ്ങാഞ്ഞതിനാല്‍ മകള്‍ കതകു തള്ളിത്തുറന്നു നോക്കിയപ്പോള്‍ ജയമോളെ അവശനിലയില്‍ കിടക്കുന്നതാണ് കാണുകയായിരുന്നു.

പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Woman found dead in toilet : Husband in custody