Advertisement
Big Buy
വിന്‍ഡോസ് 10ല്‍ അറിഞ്ഞിരിക്കേണ്ട 8 ഫീച്ചറുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 10, 10:47 am
Thursday, 10th September 2015, 4:17 pm

വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന പുതിയ പിസി വാങ്ങാനുമെല്ലാമുള്ള തിരക്കിലായിരിക്കുമല്ലോ എല്ലാവരും. മറ്റുപല സെറ്റിങ്ങുകളും ഒരേപോലെയാണെങ്കിലും ചില പുതിയ ഫീച്ചറുകള്‍ വിന്‍ഡോസ് 10 മറ്റു വേര്‍ഷനുകളില്‍ നിന്നും മാറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും ഉപയോഗപ്രദമായ 8 എണ്ണമാണ് താഴെ പറയുന്നവ. ഒന്നു പരീക്ഷിച്ചു നോക്കിക്കോളൂ.

1. ആക്ടീവ് അല്ലാത്ത വിന്‍ഡോകള്‍ സ്‌ക്രോള്‍ ചെയ്യാം

scroll

വിന്‍ഡോസിന്റെ മുമ്പുള്ള വേര്‍ഷനുകളില്‍ ആക്ടീവായ വില്‍ഡോകള്‍ മാത്രമേ മൗസുപയോഗിച്ച് സ്‌ക്രോള്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. അല്ലാത്തവ സ്‌ക്രോള്‍ ചെയ്യാനായി തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് വിന്‍ഡോസ് 10 പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഈ സെറ്റിങ് ഡിഫോള്‍ട്ടായി സെറ്റ് ചെയ്തിരിക്കുന്നു പുതിയ വേര്‍ഷനില്‍. ഇത് ഓഫ് ചെയ്യണം എന്നുണ്ടെങ്കില്‍ Settings> Devices> Mouse & touchpad സെലക്ട് ചെയ്യുക.

അടുത്ത പേജില്‍ തുടരുന്നു

2. പുതിയ ഫങ്ഷനുകള്‍ ഉള്‍പ്പെടുത്തിയ കമാന്‍ഡ് പ്രോംപ്റ്റ്
photo-2
വിന്‍ഡോസിന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ് കമാന്‍ഡ് പ്രോംപ്റ്റ്. അതിനെ കൂടുതല്‍ മെച്ചപ്പെടുത്താനായി ചില അപ്‌ഡേറ്റുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട് 10ല്‍. കോപ്പിയും പേസ്റ്റും കൂടുതല്‍ എളുപ്പത്തിലാക്കിയിട്ടുമുണ്ട്. ഇനി വലിയ കമാന്‍ഡുകള്‍ എന്റര്‍ ചെയ്യേണ്ടിവരുമ്പോള്‍ സാധാരണയായി മറ്റവസരങ്ങളില്‍  ഉപയോഗിക്കുംപോലെ Ctrl+C, Ctrl+V എന്നിവ ഉപയോഗിക്കാം. കൂടാതെ കമാന്‍ഡ് പ്രോംപ്റ്റ് വിന്‍ഡോ ചെറുതാക്കുകവഴി ടെക്‌സ്റ്റും ചെറുതാക്കാം. പുതിയചില പ്രോപ്പര്‍ട്ടീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ താഴെ കാണിച്ചിരിക്കുന്ന ഫോട്ടോയിലെ പോലെ വിന്‍ഡോ ഓപ്പണ്‍ ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്താം.

അടുത്ത പേജില്‍ തുടരുന്നു

3. പുതിയ വീഡിയോ റെക്കോര്‍ഡര്‍/ സ്‌ക്രീന്‍ഷോട്ട് കാപ്ച്വര്‍

photo-3--1

photo-3---2

photo-3--3

വീഡിയോ സ്‌ക്രീന്‍ഷോട്ടുകളെടുക്കാന്‍ വിന്‍ഡോസില്‍ എപ്പോഴും മറ്റ് ആപ്പുകളുടെ സഹായം തേടേണ്ടിയിരുന്നു. എന്നാല്‍ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടിരിക്കുന്നു. ചെറിയൊരു കുറുക്കുവിദ്യയിലൂടെയാണെന്നു മാത്രം. വിന്‍ഡോസ് 10ലെ Xbox ആപ്പിലെ Game bar വഴിയാണ് ഇത്തരത്തില്‍ സ്‌ക്രീന്‍ഷോട്ടുകളോ, ഓപ്പണ്‍ ചെയ്തിരിക്കുന്ന വിന്‍ഡോയിലെ ആവശ്യമായ വീഡിയോ ഭാഗങ്ങളോ എടുക്കാന്‍ കഴിയുക. ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത് Xbox ഗെയിമിങ് ലക്ഷ്യമിട്ടാണെങ്കിലും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
Game bar ഓപ്പണ്‍ ചെയ്യാനായി Winkey+G എന്ന ഷോട്ട്കട്ട് ഉപയോഗിക്കാം (സ്‌ക്രീന്‍ഷോട്ട്/ വീഡിയോ പോര്‍ഷന്‍ എടുക്കേണ്ട വിന്‍ഡോ ഓപ്പണ്‍ ചെയ്തു വയ്ക്കുക. അല്ലെങ്കില്‍ ഗെയിം ബാര്‍ പ്രവര്‍ത്തിക്കില്ല.). അപ്പോള്‍ ഫോട്ടോയില്‍ കാണുംപോലെ വിന്‍ഡോ ഓപ്പണ്‍  ചെയ്തുവരും. ഇവിടെ “Yes, this is a game.” എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക (ഗെയിം അല്ല ഓപ്പണ്‍ ചെയ്തിരിക്കുന്നതെങ്കിലും). അപ്പോള്‍ ഗെയിംബാര്‍ ഓപ്പണ്‍ ചെയ്തു വരും. ഇതിലെ മെനു (മൂന്നു വരകള്‍) സെലക്ട് ചെയ്താല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനുള്ള ഓപ്ഷന്‍ കാണാം.

അടുത്ത പേജില്‍ തുടരുന്നു

4. PDFലേക്ക് പ്രിന്റ് ചെയ്യാം

photo-4
വിവിധതരത്തിലുള്ള ഫയലുകളെ PDFലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് പ്രിന്റെടുക്കാനുള്ള സൗകര്യം വിന്‍ഡോസ് 10ല്‍ ലഭ്യമാണ്. Microsoft Print to PDF എന്നാണ് ഈ ഡ്രൈവറിന്റെ പേര്. ഇത് ഉപയോഗിക്കാനായി Settings>Device സെലക്ട് ചെയ്തശേഷം Printers & scanners എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Microsoft Print to PDF കാണാം.

അടുത്ത പേജില്‍ തുടരുന്നു

5. മറ്റ് സ്‌റ്റോറുകളിലെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

photo-5

വിന്‍ഡോസ് 8 മുതലുള്ള വേര്‍ഷനുകളില്‍ സെക്യൂരിറ്റി കാരണങ്ങളാല്‍ മൈക്രോസോഫ്റ്റ് സോഴ്‌സ് സ്‌റ്റോറുകളില്‍ നിന്നല്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 10ലേക്കെത്തുമ്പോല്‍ ഇക്കാര്യത്തില്‍ ചിലനീക്കുപോക്കുകളൊക്കെനടത്തിയിട്ടുണ്ട് കമ്പനി. മൈക്രോസോഫ്റ്റിന്റേതല്ലാത്ത ആപ്പുകള്‍ (sideloading എന്നാണ് ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്നതിനെ പറയുക) എണാബിള്‍ ചെയ്യാനായി Settings> Update & security> For developer ഫോളോ ചെയ്യുക. ഇവിടെക്കാണുന്ന “Sideload apps” ക്ലിക്ക് ചെയ്ത് “Yes”കൊടുക്കുക. ഇനി അഥവാ ഇത് ഓഫ് ചെയ്യാന്‍ തോന്നുകയാണെങ്കില്‍ “Don”t use developer features” സെലക്ട് ചെയ്താല്‍ മതി.

അടുത്ത പേജില്‍ തുടരുന്നു

6. ഏത് ആപ്പാണ്ഏറ്റവും കൂടുതല്‍ സ്‌പേസ് ഉപയോഗിക്കുന്നത് എന്നറിയാം

photo-6

നിങ്ങല്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ C drive അല്ലെങ്കില്‍ SSD സ്‌പേസ് കുറവാണെങ്കില്‍ അമിതമായി മെമ്മറി ഉപയോഗിക്കുന്ന ആപ്പുകള്‍ ഒഴിവാക്കാനും മാറ്റി ഇന്‍സ്റ്റാള്‍ ചെയ്യാനുമെല്ലാം വിന്‍ഡോസ് 10ലെ സ്‌റ്റോറേജ് സെറ്റിങ് മാനേജ് ചെയ്യുന്നതുവഴി കഴിയും. ഇതിനായി Settings> System > Storage ഫോളോ ചെയ്യുക. അപ്പോള്‍ താഴെക്കാണുന്ന വിന്‍ഡോ ഓപ്പണ്‍ ചെയ്തുവരും. ഇവിടെ നമുക്ക് ആപ്പുകളെ മാനേജ് ചെയ്യാം.

അടുത്ത പേജില്‍ തുടരുന്നു

7. ബാക്ക്ഗ്രൗണ്ട് ആപ്പ് മാനേജര്‍

photo-7

വിന്‍ഡോസ് 10ല എല്ലാ ആപ്പുകളും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഡിഫോള്‍ട്ടായി സെറ്റ് ചെയ്തിരിക്കും. എന്നാല്‍ നാം ഉപയോഗിക്കാത്ത ആപ്പുകളെ ഡിസാബിള്‍ ചെയ്യാനായി Settings> Privacy> Background apps സെലക്ട് ചെയ്ത് ഓരോ ആപ്പുകളായി ഓഫ് ചെയ്യാം.

അടുത്ത പേജില്‍ തുടരുന്നു

8. യൂസര്‍ അക്കൗണ്ടില്‍ നിന്നും എളുപ്പത്തില്‍ സൈന്‍ ഔട്ട് ചെയ്യാം

sign-out

അക്കൗണ്ടില്‍ നിന്നും എളുപ്പത്തില്‍ സൈന്‍ ഔട്ട് ചെയ്യാനുള്ള സംവിധാനം 10ല്‍ ലഭ്യമാണ്. സ്റ്റാര്‍ട്ട് മെനുവില്‍ റൈറ്റ് ക്ലിക്ക് ചെയ്തശേഷം “Shut down or sign out” എന്ന ഓപ്ഷനില്‍ സൈന്‍ ഔട്ട് ബട്ടന്‍ ക്ലിക്ക് ചെയ്യുക. ഇതിനായി Winkey+X എന്ന ഷോട്ട്കട്ട് ഉപയോഗിക്കുകയുമാകാം.