തിരുവനന്തപുരം: മുന്നമ്പത്ത് നിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സംസ്ഥാന വഖഫ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ആരെയും കുടിയൊഴിപ്പിക്കില്ലെന്നും നിയമത്തിന്റെ പരിരക്ഷയോടെ അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുന്നമ്പത്ത് നിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സംസ്ഥാന വഖഫ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ആരെയും കുടിയൊഴിപ്പിക്കില്ലെന്നും നിയമത്തിന്റെ പരിരക്ഷയോടെ അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കുടിയൊഴിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ നയത്തില്‍പ്പെട്ട കാര്യമല്ലെന്നും സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നികുതിയുടെ കാര്യത്തില്‍ തീരുമാനമാക്കിയത് സര്‍ക്കാരാണെന്നും മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും തീര്‍ച്ചയായും പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നികുതി സ്വീകരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് കോടതിയാണെന്നും സര്‍ക്കാരല്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായ സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
മുനമ്പത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സംഘപരിവാറിന് ഗൂഢ അജണ്ടയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മതപരമായും രാഷ്ട്രീയമായും വഖഫ് വിഷയത്തെ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മുതലെടുപ്പുകള്‍ നടത്തരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമപരമായി പരിഹരിക്കേണ്ട പ്രശ്‌നത്തെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി പോലും തെറ്റായ പ്രസ്താവന നടത്തുന്നുവെന്നും നിയമത്തെ അംഗീകരിക്കുന്നവരായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലായിരുന്നുവെന്നും നമന്ത്രി ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായുള്ള വഖഫ് ബോര്‍ഡിന്റെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കേന്ദ്രമന്തിയായിട്ടുള്ള സുരേഷ് ഗോപി പ്രസ്താവനകളിറക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുനമ്പത്തെ ആളുകള്‍ക്ക് നിയമപരിരക്ഷയുണ്ടെന്നും അത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlight: will not evict anyone in munambam; Don’t do political polarization: V. Abdurrahman