ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രതിഫലം വെളിപ്പെടുത്താതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം മാത്രം മറച്ചുവെച്ച് പി.എം.ഒ മറുപടി അയച്ചത്.
വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ മോദിയ്ക്കാവശ്യമായ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് ആരാണ്, എത്ര പേരാണ്, അവര്‍ക്ക് കൊടുക്കുന്ന പ്രതിഫലം എത്രയാണ് എന്നിങ്ങനെയായിരുന്നു വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങള്‍.
എന്നാല്‍ ഇതില്‍ പ്രതിഫലക്കാര്യം പറയാതെയാണ് പി.എം.ഒ മറുപടി അയച്ചിരിക്കുന്നത്.
‘പരിപാടികളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തരായ ആളുകള്‍, ഉദ്യോഗസ്ഥര്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവര്‍ പ്രസംഗത്തിന് വേണ്ട കാര്യങ്ങള്‍ കൊടുക്കും. അന്തിമരൂപം തയ്യാറാക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്’, എന്നായിരുന്നു ആര്‍.ടി.ഐ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക