ആരാണ് ശശികല ?, തിരിച്ചുവരവിൽ കുറുക്കൻ കണ്ണുകളുമായി കാത്തിരിക്കുന്ന ബി.ജെ.പി; തമിഴ്‌നാട്ടിൽ ഇനി എന്ത് സംഭവിക്കും ?
അശ്വിന്‍ രാജ്

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി മാസമാണ് വി.കെ ശശികല എന്ന വിവേകാനന്ദ കൃഷ്ണവേണി ശശികല നടരാജന്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാവുന്നത്.

ബെംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ നാല്‍പ്പത് ഏക്കറിലധികമുള്ള പരപ്പന അഗ്രഹാര ജയിലിലായിരുന്നു വി.കെ ശശികലയെയും കൂട്ടുപ്രതികളായ ഇളവരസി, സുധാകരന്‍ എന്നിവരെയും പ്രവേശിപ്പിച്ചത്.

1442 ദിവസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായ ശശികല അതേപോലെ ഒരു ഫെബ്രുവരി മാസം തിരികെ തമിഴ്‌നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലേക്ക് പോയപ്പോള്‍ ഉള്ള രാഷ്ട്രീയ സമവാക്യങ്ങളെല്ലാം തകിടം മറിയുകയും പുതിയ എതിരാളികള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വി.കെ ശശികല തിരികെ തമിഴ് രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത്.

ആരാണ് തമിഴ് രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന വി.കെ ശശികലയെന്ന ചിന്നമ്മ ? വി.കെ ശശികലയുടെ ഈ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലും മുന്നണി സമവാക്യങ്ങളിലും എന്ത് മാറ്റമായിരിക്കും ഉണ്ടാക്കുക. തമിഴ്‌നാട്ടില്‍ വേറുറപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തിന് ഈ തിരിച്ച് വരവോടെ എന്ത് സംഭവിക്കും. എ.ഐ.എ.ഡി.എം.കെ വീണ്ടും അധികാരത്തില്‍ തിരികെ വരുമോ ? ഡൂള്‍ എക്‌സ്‌പ്ലെനര്‍ പരിശോധിക്കുന്നു.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.