മേജര്‍ സോക്കര്‍ ലീഗില്‍ ലയണല്‍ മെസിയില്ലാതെ ഇന്റര്‍ മയാമി ഒരു മത്സരത്തിന് കൂടി ഇറങ്ങിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.
അന്താരാഷ്ട്ര ഇടവേള കഴിഞ്ഞ് മയാമിയില്‍ തിരിച്ചെത്തിയ മെസി പരിക്കിന്റെ പിടിയിലായതിനാല്‍ യു.എസ് ഓപ്പണ്‍ കപ്പ് ഫൈനലിന് ഇറങ്ങിയിരുന്നില്ല്. മെസിയുടെ അഭാവത്തില്‍ ഇറങ്ങിയ ടീം ഇന്റര്‍ മയാമിക്ക് ഫൈനലില്‍ കിരീടം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നടന്ന ഇന്റര്‍ മയാമിയുടെ രണ്ട് മത്സരങ്ങളിലും മെസിക്ക് കളിക്കാന്‍ സാധിക്കാതിരുന്നത് ആരാധകര്‍ വലിയ നിരാശ നല്‍കുകയായിരുന്നു.
This play sums up Inter Miami without Messipic.twitter.com/5BFM6lUC8M
— Luis Mazariegos (@luism8989) October 1, 2023
പരിക്കില്‍ നിന്ന് മോചിതനായി മെസി എപ്പോള്‍ ഇന്റര്‍ മയാമിക്കൊപ്പം കളിക്കാനിറങ്ങും എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മയാമിയുടെ പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ.
താരത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ബുധനാഴ്ച ചിക്കാഗോയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മയാമിയുടെ മത്സരത്തില്‍ മെസിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍ സിന്‍സിനാറ്റിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാകും മെസി കളിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
🚨 ESPN: Inter Miami’s idea is to have Lionel Messi ready to participate in the match against Cincinnati on October 7!#Messi #InterMiamiCF #MLS pic.twitter.com/v83UQVRmfB
— Inter Miami FC Hub (@Intermiamifchub) October 1, 2023
‘മെസിയുടെ ഫിറ്റ്‌നെസിനെ കുറിച്ച് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യ പൂര്‍വ സ്ഥിതിയിലാകാതെ മത്സരത്തിനിറങ്ങാന്‍ സാധിക്കില്ല. ഇന്റര്‍ മയാമിയുടെ അടുത്ത മത്സരത്തില്‍, ചിക്കാഗോക്കെതിരെ മെസി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ യു.എസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ ഒരു റിസ്‌ക് എടുക്കാന്‍ തയ്യാറായിരുന്നില്ല. അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ യോഗ്യനാണെങ്കില്‍ കളത്തിലിറങ്ങും അല്ലെങ്കില്‍ ബെഞ്ചിലിരിക്കും. ഇനി അടുത്ത മത്സരത്തിലും ഇതേ സ്ഥിതിയാണെങ്കില്‍ സിന്‍സിനാറ്റിക്കെതിരായ മത്സരത്തില്‍ മാത്രമേ അദ്ദേഹത്തിനിറങ്ങാന്‍ സാധിക്കൂ,’ മാര്‍ട്ടിനോ പറഞ്ഞു.
Content Highlights: When does Messi play with Inter Miami