ന്യൂയോര്‍ക്ക്: ഗ്രൂപ്പ് വീഡിയോ കോളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്ന സജ്ജീകരണവുമായി വാട്‌സാപ്പ്. തിങ്കളാഴ്ച പുറത്തുവന്ന പുതിയ അപ്‌ഡേഷനില്‍ ഒരേസമയം എട്ട് പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാം.
നേരത്തെ ഇത് നാല് പേര്‍ക്കായിരുന്നു സാധ്യമായത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍ ലഭ്യമാകും.
The WhatsApp for Android web release allows now 8 participants in group calls! 🤩 https://t.co/ahgzhoEe2h
— WABetaInfo (@WABetaInfo) April 27, 2020
വാട്‌സാപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് വാട്‌സാപ്പ് വീഡിയോകോളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ഗ്രൂപ്പ് ചാറ്റില്‍ വീഡിയോ കോള്‍ ചെയ്യുന്നത് വാട്‌സാപ്പ് എളുപ്പമാക്കിയിരുന്നു.
ചാറ്റിന് മുകളിലെ വീഡിയോകോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റിലെ ആരുമായും നേരിട്ട് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതായിരുന്നു ഈ സാങ്കേതികവിദ്യ.