ന്യൂദല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞു. കത്വവ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്.
जिस तरह की घटनाएं हमने बीते दिनों में देखीं हैं, वो सामाजिक न्याय की अवधारणा को चुनौती देती हैं।
पिछले 2 दिनो से जो घटनाये चर्चा में है वो निश्चित रूप से किसी भी सभ्य समाज के लिये शर्मनाक है। एक समाज के रूप में, एक देश के रूप में हम सब इस के लिए शर्मसार है: PM— PMO India (@PMOIndia) April 13, 2018
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് വില കൊടുത്തും നീതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്വവ, ഉന്നാവോ പീഡനകേസുകളില്‍ പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നതിനെരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. “”കത്വവ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതാണ്.”” എന്ന ദ ക്വിന്റിലെ വാര്‍ത്തയെ തുടര്‍ന്ന് ഡൂള്‍ ന്യൂസ് അടക്കം വിവിധ മാധ്യമങ്ങള്‍ സമാന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ 8 മണിയോടു കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞതോടെ വാര്‍ത്ത് അപ്പ്‌ഡേറ്റ് ചെയ്യുകയായിരുന്നു.