[]തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും നിയന്ത്രണമുണ്ട്.
ജീവനക്കാരുടെ കര്‍മശേഷി ഉയര്‍ത്തുന്നതിനായാണ് വെബ്‌സൈറ്റുകള്‍ വിലക്കിയത് എന്നാണ് അറിയുന്നത്. ഇന്നലെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്.[]
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ജീവനക്കാരുടെ കര്‍മശേഷിയെ ബാധിക്കുന്നതായുള്ള ആരോപണം ഉയരുന്നുണ്ടെങ്കിലു വാര്‍ത്താ വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അതേസമയം, ഉത്തരവ് താത്കാലികമാണെന്നും അറിയുന്നുണ്ട്.
സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴോട്ടുള്ള ജീവനക്കാര്‍ക്കാണ് ഉത്തരവ് ബാധകം. എന്നാല്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെയും മുസ്‌ലീംലീഗ് മുഖപത്രമായ ചന്ദ്രികയുടെയും വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത്.