[]മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം സീഡ് റാഫേല്‍ നദാലിനെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക കിരീടം നേടി.
പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്‍ഡ് സ്്‌ലാം കിരീടനേട്ടമെന്ന മോഹവുമായി റോഡ് ലവര്‍ അരീനയില്‍ ഇറങ്ങിയ സ്‌പെയിനിന്റെ നദാലിന് ആദ്യമുതല്‍ പിഴച്ചു.
ആദ്യരണ്ട് സെറ്റുകളും കൈക്കലാക്കിയ വാവ്‌റിങ്ക അനായാസ ജയം നേടുമോയെന്ന് തോന്നിപ്പിച്ചെങ്കിലും മൂന്നാം സെറ്റ് നേടി നദാല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ നാലാം സെറ്റ് സ്വന്തമാക്കി വാവ്‌റിങ്ക കിരീടം പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-2, 3-6, 6-3.
സെമിയില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയാണ് റാഫേല്‍ നദാല്‍ ഫൈനല്‍ യോഗ്യത ഉറപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം വനിത സിംഗിള്‍സ് കിരീടം നാലാം സീഡ് ചൈനയുടെ നാ ലി സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 20ാം സീഡ് സ്ലൊവാക്കിയയുടെ ഡോമിനിക്ക സിബുല്‍ക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാ ലി പരാജയപ്പെടുത്തിയത്. സ്‌കോര്‍( 7-6, 4-0)
കരിയറിലാദ്യമായാണ് നാലി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. നാ ലിയുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. സെമിയില്‍ കാനഡയുടെ യുഗനി ബൊച്ചാര്‍ഡിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്‌ലവിയ പെന്നേറ്റെയെയുമായിരുന്നു നാ ലി തോല്‍പ്പിച്ചത്.