Daily News
പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വസീം അക്രം സഞ്ചരിച്ച കാറിന് നേരെ വെടിവെയ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 05, 12:00 pm
Wednesday, 5th August 2015, 5:30 pm

waseem
കറാച്ചി:  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രം സഞ്ചരിച്ച കാറിന് നേരെ വെടിവെയ്പ്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിന് സമീപം കര്‍സാസ് റോഡില്‍ വെച്ചാണ് അക്രമിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. സ്‌റ്റേഡിയത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. വെടിവെയ്പില്‍ അദ്ദേഹത്തിന് പരിക്കൊന്നും ഏറ്റിട്ടില്ല.

വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തുവെന്നും അവ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അക്രം മാധ്യമങ്ങളോട് പറഞ്ഞു. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ യുവ ക്രിക്കറ്റര്‍മാര്‍ക്കായി അദ്ദേഹം ക്യാമ്പ് സംഘടിപ്പിച്ച് വരികയായിരുന്നു.