വിരമിക്കലിനു പിന്നാലെ പുതിയ വേഷത്തില്‍ വാര്‍ണര്‍
Sports News
വിരമിക്കലിനു പിന്നാലെ പുതിയ വേഷത്തില്‍ വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2024, 6:56 pm

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരക്ക് ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. നേരത്തെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി താരം കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വാര്‍ണര്‍ തന്റെ വിടവാങ്ങല്‍ ഇന്നിങ്‌സില്‍ 68 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ അടക്കം 34 റണ്‍സ് നേടിയാണ് പുറത്തായത്. എന്നിരുന്നാലും പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ 211 പന്തില്‍ നിന്ന് നാല് സിക്‌സറുകളും 16 ബൗണ്ടറുകളും അടക്കം 164 റണ്‍സ് ആണ് താരം നേടിയത്.

എന്നാല്‍ വിരമിക്കലിനു ശേഷം 2024 നവംബറില്‍ ഷെഡ്യൂള്‍ ചെയ്ത ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കമന്ററി ബോക്‌സില്‍ പുതിയൊരു റോള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് വാര്‍ണര്‍. 2025ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഡേവിഡ് വാര്‍ണര്‍ തന്റെ പുതിയ വേഷം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

111 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 26 സെഞ്ച്വറിയാണ് താരം നേടിയത്. 44.58 എന്ന ശരാശരി 8595 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ ടെസ്റ്റില്‍ നേടിയത്. പാകിസ്ഥാനെതിരെ 335 റണ്‍സ് നേടി ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കിയിരുന്നു.

നിലവില്‍ പാകിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ രണ്ടു മത്സരത്തില്‍ നിന്ന് 52 എന്ന ശരാശരി 28 റണ്‍സ് ആണ് 208 റണ്‍സാണ് താരം നേടിയത്. രണ്ട് ടെസ്റ്റ് മത്സരത്തില്‍ നിന്നും 96.67 എന്ന ശരാശരിയില്‍ 290 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് പ്രകടനത്തിനുശേഷം മികച്ച ഉയര്‍ന്ന സ്‌കോര്‍ നേടുന്ന രണ്ടാമത് താരം ആക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

Content Highlight: Warner in a new role after retirement