സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ഇന്ത്യയുടെ മുന്നിലെ പ്രധാന മത്സരമാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. നവംബര്‍ 22നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്.
എന്നാല്‍ ഇന്ത്യ ഓസ്‌ട്രേലിയിലേക്ക് പോകുന്നതിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റായി കൊണ്ടുവരണമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ഡബ്ല്യു.വി. രാമന്‍ നിര്‍ദേശിച്ചത്.
നിലവില്‍ ഫോമില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ സമ്മര്‍ദമുണ്ടാകുമെന്നും അത് മറികടക്കാന്‍ സച്ചിനെപ്പോലെയുള്ള ഒരാള്‍ ഇന്ത്യയുടെ കൂടെ വേണമെന്ന് രാമന്‍ പറഞ്ഞിരുന്നു. തന്റെ എക്‌സ് അക്കൗണ്ടിലാണ് രാമന്‍ ഇക്കാര്യം പറഞ്ഞത്.
ഡബ്ല്യു.വി. രാമന്‍ നിര്‍ദേശിച്ചത്
‘2025 ബോര്‍ഡര്‍ ഗവാസ്‌കറിനുള്ള തയ്യാറെടുപ്പില്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റായി ഇന്ത്യയ്ക്ക് സച്ചിന്റെ സേവനം ഉണ്ടെങ്കില്‍ പ്രയോജനം ലഭിക്കുമായിരുന്നു. ഇപ്പോള്‍ മുതല്‍ രണ്ടാം ടെസ്റ്റ് വരെയുള്ള സമയം മതിയാകും അതിന്. കണ്‍സള്‍ട്ടന്റുമാരെ തേടുന്നത് ഇക്കാലത്ത് സാധാരണമാണ്. അതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്,’ രാമന്‍ എക്‌സില്‍ എഴുതി.