പാസഞ്ചര്‍ കാര്‍ ബിസിനസുകള്‍ ലയിപ്പിക്കാന്‍ ഫോക്‌സ് വാഗണ്‍
Auto News
പാസഞ്ചര്‍ കാര്‍ ബിസിനസുകള്‍ ലയിപ്പിക്കാന്‍ ഫോക്‌സ് വാഗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 7:48 pm

ഇന്ത്യയിലെ തങ്ങളുടെ പാസഞ്ചര്‍ കാര്‍ ബിസിനസുകള്‍ ലയിപ്പിക്കാന്‍ തയ്യാറെടുത്ത് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ്.

ഈ മാസം 21ന് മുമ്പ് ലയനപ്രക്രിയ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഫോക്‌സ് വാഗണ്‍ ഇന്ത്യ,ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ്,ഫോക്‌സ് വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,സ്‌കോഡ ഓട്ടോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ലയിപ്പിക്കുന്നത്.

ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ ലയനത്തിന് അംഗീകാരം നല്‍കി. രേഖാമൂലമുള്ള അനുമതികൂടി ലഭിച്ചാല്‍ ലയനം ഉടന്‍ പൂര്‍ത്തിയാകും. സ്‌കോഡ ഓട്ടോ ഫോക്‌സ് വാഗണ്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്. മൂന്ന് കമ്പനികളുടെയും സാങ്കേതിക ,മാനേജ്‌മെന്റ് വൈദഗ്ധ്യം സംയോജിപ്പിക്കലാണ് ലയനത്തിന്റെ ലക്ഷ്യം.