ഭക്തരുടെ പേരില്‍ അക്രമം നടത്താന്‍ ആരേയും അനുവദിക്കില്ല; കോടതി വിധി നടപ്പാക്കുമെന്ന് വി.എസ് സുനില്‍കുമാര്‍
Sabarimala women entry
ഭക്തരുടെ പേരില്‍ അക്രമം നടത്താന്‍ ആരേയും അനുവദിക്കില്ല; കോടതി വിധി നടപ്പാക്കുമെന്ന് വി.എസ് സുനില്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2018, 5:29 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ആര്‍.എസ്. എസ്- കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്, അത് സര്‍ക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.

തന്ത്രിയും മന്ത്രിയും ബിഷപ്പുമൊക്കെ ഭരണഘടനയ്ക്ക് മുകളിലല്ല. ഭക്തരുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്.എന്നാല്‍ സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. കോടതി വിധി പാലിച്ചേ പറ്റൂ. അത് ജനങ്ങള്‍ മനസിലാക്കണമെന്നും വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു.


Read Also : ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന സ്ത്രീകളെ ബി.ജെ.പി തടയില്ല: എം.ടി. രമേശ്


 

എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണ്. ഭക്തരുടെ പേരില്‍ അക്രമം നടത്താനാണ് അവരുടെ നീക്കം. അത് അനുവദിക്കാനാകില്ല. ലോകസഭാ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്