ദല്‍ഹിയില്‍ മുസ്‌ലിം ലീഗ് മത്സരിച്ചിരുന്നു! കിട്ടിയ വോട്ട് ഇത്ര
Daily News
ദല്‍ഹിയില്‍ മുസ്‌ലിം ലീഗ് മത്സരിച്ചിരുന്നു! കിട്ടിയ വോട്ട് ഇത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th February 2015, 12:31 pm

IUML2 ആം ആദ്മിയും ബി.ജെ.പിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മാത്രമല്ല ദല്‍ഹിയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും മത്സരിച്ചിരുന്നു. ദല്‍ഹിയില്‍ ലീഗിന് എന്തെങ്കിലും സാധ്യതകളുണ്ടോയെന്നു ഒരു ചെക്കിങ്. അത്രയേ ലീഗ് ഉദ്ദേശിച്ചിട്ടുള്ളൂവെന്നാണ് തോന്നുന്നത്. കാരണം വെറും രണ്ടു സീറ്റുകളില്‍ മാത്രമേ ഇവര്‍ മത്സരിച്ചിട്ടുള്ളൂ.

മറ്റിടങ്ങളില്‍ എന്താണ് ചെയ്യുകയെന്ന കാര്യം മിണ്ടിയിട്ടുമില്ല. ഏതായാലും മറ്റിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് നന്നായി. കാരണം വോട്ടിന്റെ എണ്ണം കണ്ട് കൂടുതല്‍ ഞെട്ടിയേനെ.

ഇനി നിര്‍ത്തിയ രണ്ടു സീറ്റുകളുടെ സ്ഥിതി നോക്കാം. ചാന്ദ്‌നി ചൗക്കിലും, മാടിയ മഹലിലും. ചാന്ദ്‌നി ചൗക്കില്‍ ആദില്‍ മിശ്രയാണ് സ്ഥാനാര്‍ത്ഥിയായി നിന്നത്. അദ്ദേഹം 63 വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ.

മാടിയ മഹലില്‍ ഇമ്രാന്‍ ഹുസൈന്‍ മത്സരിച്ച് 131 വോട്ടുകള്‍ നേടി. രണ്ടുപേരും കൂടി നേടിയതാകട്ടെ 194 വോട്ട്.

2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓഖ്‌ലയില്‍ മാത്രമാണ് ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. അന്ന് 270 വോട്ടാണ് സ്ഥാനാര്‍ത്ഥിയായ ഖോറം അനിസ് ഉമര്‍ നേടിയത്.