[]കോട്ടയം: ##വിതുര പീഡനക്കേസിലെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
ഏഴ് കേസുകളില്‍ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രതികള്‍ക്ക് രൂപമാറ്റം സംഭവിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.
അതിനിടെ, വിചാരണക്കിടെ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.സി പീറ്റര്‍, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.
ഏഴ് കേസുകളുടെ വിചാരണ പൂര്‍ത്തിയായി. നേരത്തേ നാല് കേസുകളില്‍ പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ പ്രതികളെ ഓര്‍ത്തെടുക്കാനാകില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചെറിയ കുഞ്ഞുണ്ടെന്നും അതുകൊണ്ട് വിചാരണ ഒറ്റ ദിവസമാക്കണമെന്നും പെണ്‍കുട്ടി നേരത്തെ കോടതിയോട് അപേക്ഷിച്ചിരുന്നു.
1995 നവംബറിലാണ് വിതുര കേസ് നടക്കുന്നത്. വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തിയെന്നും ഒന്നാം പ്രതിയായ സുരേഷിനു കൈമാറിയെന്നുമാണു കേസ്.
ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ചു പലര്‍ക്കും കൈമാറി പീഡിപ്പിച്ചെന്നാണ് കേസ്. െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി പി.വി. പീറ്റര്‍ ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിച്ചത്.