വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. ബി.സി. നൗഫല്‍ സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി-ഡ്രാമ സ്പൂഫായിരുന്നു. 2019ല്‍ തിയേറ്ററിലെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖര്‍ ലല്ലു എന്ന കഥാപാത്രമായാണ് എത്തിയത്.
അദ്ദേഹത്തിന് പുറമെ നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ദുല്‍ഖറിനോട് തങ്ങള്‍ കഥ പറഞ്ഞതിന് ശേഷം പിന്നെയും കുറച്ച് മാറ്റങ്ങള്‍ വരുത്തിയിരുന്നു എന്ന് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ദുല്‍ഖര്‍ പറഞ്ഞ കറക്ഷന്‍സ് കൊണ്ടുവരാന്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. അന്ന് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഉണ്ടായ താരത്തിന്റെ പ്രതികരണത്തെ കുറിച്ചും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘ദുല്‍ഖറിനോട് കഥ പറഞ്ഞതിന് ശേഷം പിന്നെയും കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ആ സിനിമ ചെയ്തത്. ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ദുല്‍ഖര്‍ പറഞ്ഞ കുറച്ച് കറക്ഷന്‍സ് കൊണ്ടുവരാന്‍ ഉണ്ടായിരുന്നു. ‘നമ്മള്‍ ഇങ്ങനെ എന്തെങ്കിലും സജഷന്‍ പറഞ്ഞാലും ആരും പൊതുവെ അത് ചെയ്യാറില്ല. നിങ്ങള്‍ അത് ചെയ്തതില്‍ സന്തോഷമുണ്ട്’ എന്ന് ദുല്‍ഖര്‍ പിന്നീട് പറഞ്ഞിരുന്നു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Dulquer Salmaan’s Response After A Correction In Oru Yamandan Premakatha Movie