ലണ്ടന്‍: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും സീനിയര്‍ താരവുമായ മഹേന്ദ്രസിംഗ് ധോണിയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് നായകന്‍ വിരാട് കോഹ്‌ലി. രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണം ധോണിയുടെ ഇഴഞ്ഞ് നീങ്ങിയ ഇന്നിംഗ്‌സാണെന്ന് ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനങ്ങള്‍ക്കാണ് മറുപടിയുമായി കോഹ്‌ലി രംഗത്തെത്തിയത്.
” മികച്ച ഫോമില്‍ കളിക്കുമ്പോള്‍ എല്ലാവരും ധോണിയെ പുകഴ്ത്തുന്നു. എന്നാല്‍ മോശം ഇന്നിംഗ്‌സ് കളിക്കുമ്പോള്‍ അദ്ദേഹത്തെ അതിലും ഭീകരമായി വേട്ടയാടുകയാണ്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്.”
ALSO READ: ഫ്രാങ്കോ മുളക്കല്‍ എന്ന് പറഞ്ഞാല്‍ ഭിന്ദ്രന്‍വാല എന്നാണോ കേരള പോലീസ് കേള്‍ക്കുന്നത്?
എല്ലാ മത്സരങ്ങളും നമുക്ക് ജയിക്കാനാവില്ലെന്നും അതിന് ഒരാളെ മാത്രം കുറ്റപ്പെടുത്തരുതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ക്ക് ധോണിയെ വിമര്‍ശിക്കാമെന്നും എന്നാല്‍ ടീം അദ്ദേഹത്തിനൊപ്പമാണെന്നും കോഹ്‌ലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 86 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 59 പന്തില്‍ 37 റണ്‍സാണ് ധോണി നേടിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടരവെ ധോണിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടതെന്നായിരുന്നു വിമര്‍ശനം. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും, ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ധോണിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.
WATCH THIS VIDEO: