ടി-20 ലോകകപ്പ് അവന്‍ പൂരപ്പറമ്പാക്കും; അടിച്ച റെക്കോഡ് പറയും അതിന്റെ കഥ!
Sports News
ടി-20 ലോകകപ്പ് അവന്‍ പൂരപ്പറമ്പാക്കും; അടിച്ച റെക്കോഡ് പറയും അതിന്റെ കഥ!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 4:19 pm

ഐ.പി.എല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പുയര്‍ത്തിയതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.

ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ടീം നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിലെത്തിയ ആദ്യ ബാച്ചില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഇല്ലായിരുന്നു. താരം നേരത്തെ ബി.സി.സി.ഐയോട് വിശ്രമമാവിശ്യപ്പെട്ടിരുന്നു. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ വിരാട് ഉണ്ടാകില്ല.

തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബാറ്റര്‍ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. 2024ലെ ഐ.പി.എല്ലില്‍ റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ 714 റണ്‍സ് നേടി ഒന്നാമനായത്‌പോലെ ലോകകപ്പിലും കോഹ്‌ലി കഴിവ് തെളിയിക്കും. ടി-20 ലോകകപ്പില്‍ വിരാട് നേടിയ റെക്കോഡ് തന്നെ അതിന് തെളിവാണ്. ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 1000 റണ്‍സ് പിന്നിട്ടവരുടെ പട്ടികയില്‍ ഒന്നാമനാണ് വിരാട്.

ടി-20 ലോകകപ്പില്‍ കുറഞ്ഞ ഇന്നിങ്‌സില്‍ 1000 റണ്‍സ് പിന്നിട്ട താരം, റണ്‍സ്, ഇന്നിങ്‌സ്

വിരാട് കോഹ്‌ലി – 1141 – 25

മഹേള ജയവര്‍ദന – 1016 – 31

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

 

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍

 

Content Highlight: Virat Kohli In Record Achievement In T-20 World Cup