ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ വിജയത്തിന് പിന്നില്‍ യുവ താരങ്ങളുടെ മിന്നും പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയും സര്‍ഫറാസ് ഖാന്റെ രണ്ടാം അര്‍ധസെഞ്ച്വറിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ വിജയിച്ച ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറിനേടിയ ഒന്നാമത്തെ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. 113 മത്സരങ്ങളിലെ 191 ഇന്നിങ്‌സില്‍ നിന്ന് ഏഴ് ഇരട്ട സെഞ്ച്വറികളാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് ജെയ്‌സ്വാള്‍ തന്റെ രണ്ട് ഇരട്ട സെഞ്ച്വറി നേടിയത് എന്നതും ശ്രദ്ധയമാണ്.
ഇന്ത്യ വിജയിച്ച ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരം, ഇന്നിങ്‌സ്, സെഞ്ച്വറി എന്ന ക്രമത്തില്‍
വിരാട് കോഹ്‌ലി – 91 – 6
വിരേന്ദര്‍ സെവാഗ് – 178 – 3
രാഹുല്‍ ദ്രാവിഡ് – 284 – 3
യശസ്വി ജയ്സ്വാള്‍ – 13 – 2
അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി മാറി നില്‍ക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ താരത്തിന് സ്‌ക്വാഡില്‍ കളിക്കാന്‍ സാധിച്ചിക്കാഞ്ഞത്. ഇനി ശേഷിക്കുന്ന രണ്ട് പരമ്പരയിലും താരം കളിക്കില്ലെന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.