യാന്‍സെനെ പുറത്താക്കിയ സിറാജ്-വിരാട് ബ്രില്ല്യന്‍സ്; ചീക്കുവിന്റെ മിയാന്‍ സൗത്ത് ആഫ്രിക്ക വാഴുന്നു
Sports News
യാന്‍സെനെ പുറത്താക്കിയ സിറാജ്-വിരാട് ബ്രില്ല്യന്‍സ്; ചീക്കുവിന്റെ മിയാന്‍ സൗത്ത് ആഫ്രിക്ക വാഴുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 4:51 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം താളം കണ്ടെത്താനാകാതെ ആതിഥേയരായ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ പേസ് അറ്റാക്കിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട പ്രോട്ടിയാസ് ബാറ്റിങ് നിരയായിരുന്നു പ്രധാന കാഴ്ച.

മുഹമ്മദ് സിറാജാണ് സൗത്ത് ആഫ്രിക്കന്‍ നിരയെ അക്ഷരാര്‍ത്ഥത്തില്‍ എറിഞ്ഞിട്ടത്. മൂന്ന് മെയ്ഡന്‍ അടക്കം ആദ്യ ഒമ്പത് ഓവറില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തിയത്.

ഏയ്ഡന്‍ മര്‍ക്രം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡ്ഡിങ്ഹാം, മാര്‍കോ യാന്‍സെന്‍, കൈല്‍ വെരായ്‌നെ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. പ്രോട്ടിയാസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെനെ ബ്രോണ്‍സ് ഡക്കാക്കി മടക്കിയാണ് സിറാജ് തന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

മാര്‍കോ യാന്‍സെനെ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് സിറാജ് മടക്കിയത്. മൂന്ന് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കന്‍ ടോട്ടലിന്റെ നെടുംതൂണായ യാന്‍സെന്‍ കേപ് ടൗണില്‍ തിരിച്ചുനടന്നത്.

യാന്‍സെനെ പുറത്താക്കാനായി വിരാട് കോഹ്‌ലിയാണ് സിറാജിന് തന്ത്രമുപദേശിച്ചത്. യാന്‍സെനെതിരെ ഔട്ട് സ്വിങ്ങര്‍ എറിയാനാണ് വിരാട് സിറാജിനോട് ആവശ്യപ്പെട്ടത്.

സിറാജ് ‘തന്റെ ക്യാപ്റ്റന്റെ’ നിര്‍ദേശം അനുസരിക്കുകയും ഔട്ട് സ്വിങ്ങര്‍ എറിയുകയുമായിരുന്നു. ഔട്ട് സൈഡ് എഡ്ജായി പന്ത് രാഹുലിന്റെ കൈകളിലെത്തുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് യാന്‍സെന് സാധിച്ചത്.

അതേസമയം, രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ഓള്‍ ഔട്ടാക്കിയിരുന്നു. വെറും 55 റണ്‍സിനാണ് പ്രോട്ടിയാസ് പുറത്തായത്. സിറാജിന് പുറമെ മുകേഷ് കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് താരങ്ങള്‍ മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 30 പന്തില്‍ അഞ്ച് വിക്കറ്റ് നേടിയ കൈല്‍ വെരായ്‌നെയാണ് പ്രോട്ടിയാസിന്റെ ഉയര്‍ന്ന സ്‌കോറര്‍. 12 റണ്‍സ് നേടിയ ബെഡ്ഡിങ്ഹാമാണ് പ്രോട്ടിയാസ് നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. യുവതാരം യശസ്വി ജെയ്‌സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാന്‍ സാധിക്കാതെയാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. കഗീസോ റബാദയാണ് ജെയ്‌സ്വാളിനെ മടക്കിയത്.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില്‍ നിന്നും 17 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒമ്പത് പന്തില്‍ നിന്നും നാല് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

 

 

Content highlight: Virat Kohli advises Siraj strategy to get rid of Marco Jansen