ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 1-0ന്റെ ലീഡ് നേടിയിരിക്കുകയാണ്. നേരത്തെ അവസാനിച്ച ടെസ്റ്റ് പരമ്പരയിലെ വിജയം ആവര്‍ത്തിക്കാനുറച്ച ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ ഡോമിനേഷന്‍ പുറത്തെടുക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ആറാടിയ മത്സരത്തില്‍ വിന്‍ഡീസിന് തുടക്കത്തിലേ അടി പതറി. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി.
വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി വിന്‍ഡീസ് വധം പൂര്‍ത്തിയാക്കി.
റൊമേരിയോ ഷെപ്പേര്‍ഡിന്റെ ഡിസ്മിസ്സലും ജഡേജയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിലുണ്ടായിരുന്നു. വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഷെപ്പേര്‍ഡ് പുറത്താകുന്നത്.
ഷേപ്പേര്‍ഡിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ഡൈവിങ് ക്യാച്ചിലൂടെ വിരാട് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
What a catch by Virat Kohli.
– The GOAT in ODI.pic.twitter.com/ckq8PIpflS
— Johns. (@CricCrazyJohns) July 27, 2023
ഈ ക്യാച്ചിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചാണ് വിരാട് പട്ടികയിലെ തന്റെ സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. 142 ക്യാച്ചുകളാണ് വിരാടിന്റെ പേരിലുള്ളത്.
പട്ടികയില്‍ വിരാടിന് മുമ്പിലുള്ള താരങ്ങളാരും തന്നെ നിലവില്‍ കളി തുടരുന്നില്ല എന്നതിനാല്‍ തന്നെ വിരാടിന് പട്ടികയില്‍ മുമ്പോട്ട് കയറാനും സാധിക്കും.
ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ വിരാട് ഒന്നാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ ടോട്ടല്‍ ക്യാച്ചുകള്‍ കണക്കിലെടുക്കുമ്പോള്‍ 88 ക്യാച്ചുകള്‍ കംപ്ലീറ്റ് ചെയ്ത രോഹിത് 29ാം സ്ഥാനത്താണ്.
ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത താരങ്ങള്‍
(താരം – രാജ്യം – മത്സരം – ഇന്നിങ്‌സ് – ആകെ ക്യാച്ച് – ഒരു മത്സരത്തില്‍ നേടിയ ഏറ്റവുമധികം ക്യാച്ചുകള്‍ – ക്യാച്ച് പെര്‍ ഇന്നിങ്‌സ് എന്നീ ക്രമത്തില്‍ )
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 448 – 443 – 218 – 4 – 0.492
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 375 – 372 – 160 – 3 – 0.43
മുഹമ്മദ് അസറുദ്ദീന്‍ – ഇന്ത്യ – 275 – 273 – 156 – 4 – 0.469
റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 236 – 232 – 142 – 4 – 0.612
വിരാട് കോഹ്‌ലി* – ഇന്ത്യ – 275 – 273 – 124 – 3 – 0.52
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 463 – 456 – 140 – 4 – 0.307
അതേസമയം, പട്ടികയില്‍ റോസ് ടെയ്‌ലറിനെ മറികടക്കാന്‍ കോഹ്‌ലിക്ക് ഒറ്റ ക്യാച്ച് കൂടെ മതി. വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ തന്നെ വിരാട് ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Virat has climbed to the fourth position in the list of players who have taken the most catches in ODIs