ഞങ്ങള്‍ മലയാളികള്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ബെറ്ററെന്ന് വാദിച്ചേക്കാം; ഒരു കാര്യം എനിക്കുറപ്പുണ്ട്: പൃഥ്വിരാജ്
Entertainment
ഞങ്ങള്‍ മലയാളികള്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ബെറ്ററെന്ന് വാദിച്ചേക്കാം; ഒരു കാര്യം എനിക്കുറപ്പുണ്ട്: പൃഥ്വിരാജ്

മലയാളികളില്‍ മോഹന്‍ലാല്‍ ആരാധകനോ മമ്മൂട്ടി ആരാധകനോ അല്ലാത്ത ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഇരുവരും മലയാളികള്‍ക്ക് വെറും നടന്മാരോ സ്റ്റാര്‍സോ മാത്രമല്ലെന്നും അദ്ദേഹം പറയുന്നു.

മലയാളികള്‍ ചിലപ്പോള്‍ ഒരു കോഫീ ടേബിളിന്റെ ഇരുവശവും ഇരുന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരില്‍ ആരാണ് മികച്ചതെന്ന് വാദിച്ചേക്കാമെന്നും പൃഥ്വി പറയുന്നു. പക്ഷെ അവരെ മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

‘ഒരു കാര്യം എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും, മലയാളികളില്‍ മോഹന്‍ലാല്‍ ഫാനോ മമ്മൂട്ടി ഫാനോ അല്ലാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. ശരിക്കും, അങ്ങനെ അല്ലാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. ഈ രണ്ടുപേരും ഞങ്ങള്‍ക്ക് വെറും നടന്മാരോ സ്റ്റാര്‍സോ മാത്രമല്ല.

അവര്‍ ഞങ്ങളുടെ സിസ്റ്റമിക് കള്‍ച്ചറല്‍ തിങ്കിങ്ങില്‍ ആഴത്തില്‍ വേരൂന്നിയരാണ്. ഞങ്ങള്‍ മലയാളികള്‍ ചിലപ്പോള്‍ ഒരു കോഫീ ടേബിളിന്റെ ഇരുവശവും ഇരുന്ന് ആരാണ് അവരില്‍ ബെറ്ററെന്ന് വാദിച്ചേക്കാം. അയാള്‍ നന്നായി കോമഡി ചെയ്യും, ഇയാള്‍ ഈ കാര്യം നന്നായി ചെയ്യുമെന്നൊക്കെ വാദിക്കും.

പക്ഷെ ഈ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം. ഒരു മലയാളിയും ഞാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഫാന്‍ അല്ലെന്ന് പറയില്ല. ഞങ്ങളൊക്കെ അവരുടെ ആരാധകരാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

എമ്പുരാന്‍:

പൃഥ്വിരാജ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍.

2019ലായിരുന്നു ലൂസിഫര്‍ പുറത്തിറങ്ങിയത്. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു.

Content Highlight: Prithviraj Sukumaran Talks About Who Is Mammootty And Mohanlal For Malayalis