കൊച്ചി: പ്രായഭേദമന്യേ നിരവധി ആരാധകരുള്ള നടനാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. സിനിമയില്‍ എത്തിയതിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന ഈ എഴുപതുകാരന്‍ ഇതിനോടകം നാനൂറിലധികം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജന്മദിനത്തിലും മറ്റും മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുന്ന കുഞ്ഞ് മമ്മൂട്ടിയെ തൊടാന്‍ ശ്രമിക്കുന്നതും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
എഡിറ്റര്‍ ലിന്റോ കുര്യനാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. നേരത്തെ തന്റെ ആരാധകരെ കുറിച്ച് മമ്മൂട്ടിയുടെ ഓര്‍മ്മകുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നേരില്‍ കാണുക പോലും ചെയ്യാതെ തന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്ന എത്രയോ പേരുണ്ടെന്നും എപ്പോഴെങ്കിലും കാണുമ്പോള്‍ സ്നേഹം കൊണ്ട് വിങ്ങിപ്പൊട്ടാനെന്ന പോലെ നില്‍ക്കുന്ന എത്രയോ മുഖങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നുമാണ് മമ്മൂട്ടി തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞത്.
View this post on Instagram
തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ല അവരുടെ സ്നേഹത്തിന്റെ തണലില്‍ തന്നെ നിര്‍ത്തുന്നതെന്നും അഞ്ജാതമായ എത്രയോ മനസുകളിലുള്ള ആ സ്നേഹവും പ്രാര്‍ത്ഥനയുമില്ലെങ്കില്‍ താന്‍ ആരുമല്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Viral video of Actor Mammootty baby fan girl