2007ല്‍ കന്നി ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സൂപ്പര്‍ പേസറാണ് ആര്‍.പി. സിങ്. ഇന്ത്യയ്ക്കായി 14 ടെസ്റ്റുകളും 58 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ച താരം 2018ല്‍ 32ാം വയസിലാണ് സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ സിലക്ടര്‍മാരെ തെരഞ്ഞെടുത്ത ബി.സി.സി.ഐ ഉപദേശക സമിതിയിലും ആര്‍.പി. സിങ് അംഗമായിരുന്നു.
37 കാരനായ ആര്‍.പി.സിങ് 2023 ഐ.പി.എല്‍ സീസണിലെ മത്സരങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങള്‍ വലിയ വാര്‍ത്തയാകാറുണ്ട്. എം.എസ്. ധോണിക്കൊപ്പം താരമിപ്പോള്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ വൈറലാകുന്നത്.
The Man. The Myth. The Legend. But first, a friend 😊 @msdhoni pic.twitter.com/uISWg92AfY
— R P Singh रुद्र प्रताप सिंह (@rpsingh) May 20, 2023
‘മനുഷ്യന്‍, മിത്ത്, ഇതിഹാസം, എന്നാല്‍ അതിലുമാദ്യം, ഒരു സുഹൃത്ത്’ എന്ന ക്യാപിഷനോടെയാണ് ആര്‍.പി.സിങ് മഹിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇന്നത്തെ ചിത്രം ഇവര്‍ കൊണ്ടുപോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. അപ്‌ലോഡ് ചെയ്ത് ഒരു മണിക്കൂറിനകം നിരവധി ഫാന്‍ പേജുകളില്‍ ചിത്രം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
Kuldeep Yadav and RP Singh took a picture with MS Dhoni. pic.twitter.com/2SzQHXClJD
— CricketGully (@thecricketgully) May 20, 2023
അതേസമയം, മികച്ച പ്രകടനങ്ങളിലൂടെ വളര്‍ന്നുവന്നെങ്കിലും അധികകാലം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കാതിരുന്ന താരമാണ് ആര്‍.പി സിങ്. 2006 മുതല്‍ 2011 വരെ അഞ്ച് വര്‍ഷം മാത്രമായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍. ഐ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കായും ഡെക്കാന്‍ ചാര്‍ജേഴ്‌സിനുമായിട്ടായിരുന്നു ആര്‍.പി സിങ് ജേഴ്‌സി അണിഞ്ഞിരുന്നത്.