Entertainment
നിവിന്‍ എന്റെ കൂടെയുള്ളതിനെക്കാള്‍ കംഫര്‍ട്ട് ആ രണ്ട് സംവിധായകരുടെ കൂടെയാണെന്ന് തോന്നിയിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 06, 07:22 am
Saturday, 6th April 2024, 12:52 pm

മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളില്‍ ഒന്നാണ് നിവിന്‍ പോളി- വിനീത് ശ്രീനിവാസന്‍. നിവിന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ ഇരുവരും ഒന്നിച്ച സിനിമകള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. 2016ല്‍ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമക്ക് ശേഷം ഇരുവരും ഒന്നിച്ചിട്ടില്ല.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ഈ കോമ്പോ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നിവിന്‍ എത്തുന്നത്. ചിത്രത്തില്‍ ഏറ്റവും കൈയടി കിട്ടുന്നത് നിവിനായിരിക്കുമെന്ന് പല അഭിമുഖങ്ങളിലും വിനീത് പറയുന്നുണ്ട്. ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് സിനിമാലോകം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി എന്ന നടന്‍ ഏറ്റവും കംഫര്‍ട്ടായി വര്‍ക്ക് ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രന്റെയും അഞ്ജലി മേനോന്റെയും കൂടെയാണെന്ന് വെളിപ്പെടുത്തി. അത്തരത്തിലുള്ള കംഫര്‍ട്ട് സ്‌പേസില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ നിവിന്‍ അസാധ്യമായി പെര്‍ഫോം ചെയ്യുമെന്നും വിനീത് പറഞ്ഞു.

‘നിവിന് കംഫര്‍ട്ടായിട്ടുള്ള സ്‌പേസില്‍ നില്‍ക്കുമ്പോള്‍ അവന്‍ അസാധ്യമായി പെര്‍ഫോം ചെയ്യും. അല്‍ഫോണ്‍സ് പുത്രനാണ് നിവിനെ ഏറ്രവും നന്നായി എക്‌സ്ട്രാക്ട് ചെയ്തിട്ടുള്ളത്. അതുപോലെ അഞ്ജലി മേനോനും. അവിെടയൊക്കെ എന്തോ ഒരു കംഫര്‍ട്ട് സ്‌പേസ് അവന് തോന്നിയതുകൊണ്ടാണ് എക്‌സ്‌പ്ലോഡഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് അവന്റെയടുത്ത് നിന്ന് വരുന്നത്,’ വിനീത് പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vineeth Sreenivasan about the two directors makes comfort for Nivin Pauly