Entertainment
കുത്തി നോവിക്കാൻ ആളുകൾ പലതും പറയും, പക്ഷെ ആ നടൻ തിരിച്ചുവരുമെന്ന് ഉറപ്പാണ്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 25, 10:12 am
Saturday, 25th January 2025, 3:42 pm

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. എന്നാൽ കുറച്ചുനാളായി നല്ലൊരു  ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല.

കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്. ഈയിടെയായി ബോഡി ഷേമിങ് അടക്കം നിവിൻ നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം നിവിൻ പോളി പങ്കെടുത്ത ഒരു പരിപാടിയിലെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ജോർജ് എന്ന കഥാപാത്രത്തിനോടായിരുന്നു നിവിന്റെ ലുക്കിനെ ആരാധകർ ഉപമിച്ചത്.

ഇപ്പോൾ ആ വീഡിയോയെ പറ്റി സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ആ വീഡിയോ കണ്ടപ്പോൾ തനിക്ക് വലിയ സന്തോഷമായെന്നും നിവിൻ പോളിക്ക് ഇടയ്ക്ക് വെച്ച് പടം കുറയുകയാണ് ചെയ്തതെന്നും വിനീത് പറയുന്നു. പഴയ നിവിൻ പോളിയായി മാറാനുള്ള ശ്രമത്തിലാണ് നിവിനെന്നും വിനീത് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘നിവിനിന്റെ ആ വീഡിയോ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാനത് ഒരുപാട് പേർക്ക് ഷെയർ ചെയ്തു. നിവിന് ഇടയ്ക്ക് പടം കുറയുകയാണ് ചെയ്തത്. പക്ഷെ പലരും ആ സാധനമാണ് പറയാത്തത്. കുത്തി നോവിക്കാൻ പലയാളുകളും എന്തെങ്കിലുമൊക്കെ പറയും. ഇപ്പോൾ ആളൊരു ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ബോഡി വൈസൊക്കെ നമുക്ക് പഴയ നിവിനെ കിട്ടുമെന്ന് ഉറപ്പാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan About Nivin Pauly’s Come back