Entertainment
ഞാന്‍ കണ്ട മികച്ച നടിമാരില്‍ ഒരാള്‍; ഗംഭീര അഭിനേത്രി, എന്നാല്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ ലഭിക്കുന്നില്ല: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 06, 03:59 am
Thursday, 6th March 2025, 9:29 am

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും സുരഭിക്ക് സാധിച്ചു.

സുരഭി ഒരു അപാര കഥാപാത്രമാണ്. ഗംഭീര അഭിനേത്രിയാണ് – വിജയരാഘവന്‍

സുരഭി ലക്ഷ്മിയെ കുറിച്ചും റൈഫിള്‍ ക്ലബ്ബ് എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് വിജയരാഘവന്‍. ഒരു അപാര കഥാപാത്രമാണ് സുരഭിയെന്നും ഗംഭീര അഭിനേത്രിയാണ് അവരെന്നും വിജയരാഘവന്‍ പറയുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ മികച്ച അഭിനേത്രിയാണ് സുരഭിയെന്നും എന്നാല്‍ അര്‍ഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ സുരഭിക്ക് ലഭിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

താന്‍ വളരെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്ബെന്നും ആ കൂട്ടായ്മ സിനിമയെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘സുരഭി ഒരു അപാര കഥാപാത്രമാണ്. ഗംഭീര അഭിനേത്രിയാണ്. മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള മികച്ച നടമാരില്‍ ഒരാളാണ്. എന്നാല്‍ വേണ്ടവിധമുള്ള കഥാപാത്രങ്ങളെയൊന്നും സുരഭിക്ക് കിട്ടുന്നില്ല. റൈഫിള്‍ ക്ലബ്ബിലെ കഥാപാത്രത്തിന്റെ ചില സ്വഭാവങ്ങളെല്ലാം അവള്‍ക്കുണ്ട്.

ശരിക്കും എന്‍ജോയ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്ബ്

ആ ഒരു കൂട്ടായ്മ ആ സിനിമയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാവരും ഇപ്പോഴും ഒന്നിച്ചാണ് ഇരുന്നിരുന്നത്. നമ്മള്‍ വീട്ടുകാര്യവും നാട്ടുകാര്യവും എല്ലാം പറഞ്ഞു കൊണ്ടായിരുന്നു ഇരുന്നത്.

എല്ലാ ദിവസവും ഞാന്‍ സെറ്റിലുണ്ടാകും. പക്ഷെ മറ്റുള്ളവരെ പോലെ ഓടിനടന്ന് ചെയ്യേണ്ട കഥാപാത്രമല്ലലോ എന്റേത്. ഞാന്‍ ഫുള്‍ ടൈം വീല്‍ ചെയറില്‍ ആണല്ലോ. ശരിക്കും എന്‍ജോയ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്ബ്,’ വിജയരാഘവന്‍ പറയുന്നു.

Content highlight: Vijayaraghavan talks about Surabhi Lakshmi