Entertainment news
പാകിസ്ഥാനിലും ഹിറ്റായി വിജയ്‌യുടെ 'വാത്തി കമിംഗ്'; അനിരുദ്ധിന് അഭിനന്ദനവുമായി ട്വീറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 24, 02:03 pm
Thursday, 24th June 2021, 7:33 pm

ചെന്നൈ: വിജയ് ചിത്രങ്ങളെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും എക്കാലത്തെയും ഹിറ്റുകളാവാറുണ്ട്. വിജയ്‌യുടെ അവസാനമായി തിയേറ്ററുകളില്‍ എത്തിയ മാസ്റ്ററിലെ ഗാനങ്ങളും ഇപ്പോഴും ചാര്‍ട്ട് ബെസ്റ്റ് ആണ്.

ചിത്രത്തിലെ വാത്തി കമിംഗ് എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. യുട്യൂബില്‍ ഇതിനോടകം 200 ദശലക്ഷം കാഴ്ച്ചക്കാരാണ് ഗാനത്തിന് ഉണ്ടായത്. ഇപ്പോഴിതാ ഗാനം പാക്കിസ്ഥാനിലും ഹിറ്റാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വാത്തി കമിംഗ് കേട്ട് ആരാധകനായ ഒരു പാകിസ്ഥാനി സ്വദേശി ഗാനത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധിനെ അഭിനന്ദിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

‘വാത്തി കമിംഗ്’ എന്ന തമിഴ് വരികള്‍ മനസിലാക്കാന്‍ കഴിയുന്നില്ലെങ്കിലും , അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നാണ് ഡിജെ അദീല്‍ഖാന്‍ എന്ന വ്യക്തി ട്വീറ്റ് ചെയ്തത്.

അനിരുദ്ധ് നിങ്ങള്‍ സൗത്ത് സംഗീതത്തിലെ മാന്ത്രികനാണ്. ഞാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ളയാളാണ്. തെക്കന്‍ ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്നില്ല, പക്ഷേ ഇപ്പോള്‍ നിങ്ങളുടെ ഗാനം വാത്തി കമിംഗ് ആവര്‍ത്തിച്ച് കേള്‍ക്കുകയാണ്. സ്‌നേഹം, സമാധാനം നിങ്ങള്‍ക്ക് ആശംസകള്‍! എന്നായിരുന്നു ഡിജെ അദീല്‍ഖാന്റെ ട്വീറ്റ്.

ഈ ട്വീറ്റ് ആണ് ഇപ്പോള്‍ വിജയ് ആരാധകരും അനിരുദ്ധ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. മാസ്റ്ററിന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ വിജയ് ചിത്രം ബീസ്റ്റിന്റെ സംഗീത സംവിധാനവും അനിരുദ്ധാണ്. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vijay’s ‘Vathi Coming’ Song hits Pakistan too; Tweet with congratulations to Music Director Anirudh