അരുണ്‍കുമാറിനെതിരായ അന്വേഷണം: വിജിലന്‍സ് സാവകാശം തേടി
Kerala
അരുണ്‍കുമാറിനെതിരായ അന്വേഷണം: വിജിലന്‍സ് സാവകാശം തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2013, 8:56 pm

[]കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സാവകാശം തേടി.

അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം കൂടി വേണമെന്നാണ് വിജിലന്‍സ് ഹൈക്കോടതിയോടാവശ്യപ്പെട്ടത്. അരുണ്‍കുമാറിനെതിരായ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിക്ക് കൈമാറി.

മൂന്ന് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും രണ്ട് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. ആറ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായും വിജിലന്‍സ് വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച പതിനൊന്ന് ആരോപണങ്ങളില്‍മേലാണ് വിജിലന്‍സ് അരുണ്‍കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.

ഉമ്മന്‍ചാണ്ടി നല്‍കിയ പരാതി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ലോകായുക്തയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്വേഷണം വിജിലന്‍സിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഐ.സി.ടി അക്കാദമി സ്ഥാനത്തേക്കുള്ള നിയമനം, അഡീഷണല്‍ സ്ഥാനത്തേക്കുള്ള നിയമനം, ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം തുടങ്ങിയ ആരോപണങ്ങളിലാണ് വിജിലന്‍സ ്അന്വേഷണം നടത്തുന്നത്.