national news
പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് ബീച്ചില്‍ ബോംബ് വെക്കുമെന്നും ഹിന്ദു പെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിക്കുമെന്നും ഭീഷണി; യുവാവ് അറസ്റ്റില്‍ (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 03, 06:55 am
Sunday, 3rd March 2019, 12:25 pm

ഉഡുപ്പി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉഡുപ്പി സ്വദേശിയായ ശ്രീജന്‍ കുമാര്‍ പൂജാരി എന്നയാളാണ് അറസ്റ്റിലായത്.

ALSO READ: ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റും മോദിയ്ക്ക് നല്‍കി ടൈംസ് നൗ

പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയും ഹിന്ദുപെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിക്കുമെന്നും പറഞ്ഞ് മുഖം മറച്ചുകൊണ്ടുള്ള വീഡിയോ ഇദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഒരു മിനിറ്റും 24 സെക്കന്റുമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.


മാല്‍പ്പെ ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

അതേസമയം ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്ന് ഇദ്ദേഹം പൊലീസിന് നല്‍കിയ വിശദീകരണം

WATCH THIS VIDEO: