Football
വിദാല്‍ വരുന്നത് റാമോസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍; റാമോസിനെ തൊട്ടാല്‍ വിവരമറിയുമെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Aug 05, 07:34 am
Sunday, 5th August 2018, 1:04 pm

ഏവരേയും ഞെട്ടിച്ച് കൊണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന നിമിഷം ബാഴ്‌സിലോണ നടത്തിയ ആര്‍തുറോ വിദാലിന്റെ സൈനിംഗ് ആണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മധ്യനിരയില്‍ കളിക്കുന്ന വിദാല്‍ ഒരു പോരാളിയാണെന്നും, താരത്തിന്റെ പ്രകൃതമാണ് ടീമിലെത്തിക്കാന്‍ കാരണമെന്നും ബാഴ്‌സ പരിശീലകന്‍ പറഞ്ഞ് കഴിഞ്ഞു.

ബ്രസീലിയന്‍ താരം പൗളീഞ്ഞോ പോയ ഒഴിവിലേക്കാണ് 31കാരന്‍ താരത്തെ ക്ലബ് എത്തിക്കുന്നത്.

ഫൗളുകളിലും, മുന്‍ ശുണ്ഠിയിലും കുപ്രസിദ്ധനാണ് താരം. റയലിന്റെ പ്രതിരോധ താരം സെര്‍ജിയോ റാമോസിനെ കളിക്കളത്തില്‍ ഒരു പാഠം പഠിപ്പിക്കാനാണ് വിദാലിനെ കൊണ്ട് വരുന്നതെന്നാണ് മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ട്രോളുകള്‍.

എന്നാല്‍ തങ്ങളുടെ സെര്‍ജിയോ റാമോസ് ഇതിലും വലിയ ആളുകളെ നേരിട്ടതാണെന്നും, വിദാല്‍ റാമോസിന്റെ അടുത്ത് വന്നാല്‍ വിവരമറിയുമെന്നും റയല്‍ ആരാധകര്‍ തിരിച്ചടിക്കുന്നുമുണ്ട്.

രസകരമായ പല ട്രോളുകളാണ് ഈ വിഷയത്തില്‍ മലയാളികള്‍ തയ്യാറാക്കുന്നത്. ട്രോളുകളില്‍ ചിലത് താഴെ ചേര്‍ക്കുന്നു

 

 

(കടപ്പാട് ട്രോള്‍ ഫുട്‌ബോള്‍ മലയാളം)

എന്നാല്‍ ആര്‍തുറോ വിദാല്‍ ഇനിയും ബാഴ്‌സിലോണയ്ക്ക് ഒപ്പം ചേര്‍ന്നിട്ടില്ല. താരത്തിന്റെ വൈദ്യപരിശോധനയും പൂര്‍ത്തിയാവേണ്ടതുണ്ട്.