ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ ഹൃദയസ്പർശിയായ ഒരു സിനിമയായിരുന്നു അരയന്നങ്ങളുടെ വീട്.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബ ചിത്രമായിരുന്നു അരയന്നങ്ങളുടെ വീട്. ലക്ഷ്മി ഗോപാല സ്വാമി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാമറമാൻ വേണുഗോപാൽ മഠത്തിൽ.
ചിത്രത്തിലെ ചില സീനുകളിൽ മമ്മൂട്ടിയുടെ അഭിനയത്തിൽ തൃപ്തി തോന്നാതെ വരുമ്പോൾ ലോഹിതാദാസ് അത് തുറന്ന് പറയുമെന്നും എന്നാൽ അടുത്ത സീനിൽ മമ്മൂട്ടി അതിഗംഭീരമായി ചെയ്യുമായിരുന്നുവെന്നും വേണുഗോപാൽ പറയുന്നു. താൻ വിചാരിക്കുന്ന പോലെ കിട്ടണമെന്ന് വാശിയുള്ള സംവിധായകനാണ് ലോഹിതാദാസെന്നും മാസ്റ്റർ ബിനിനോട് വേണുഗോപാൽ പറഞ്ഞു.
‘അരയന്നങ്ങളുടെ വീടിന്റെ ക്ലൈമാക്സ് സീക്വൻസിലൊക്കെ മമ്മൂക്ക ചെയ്ത് വെച്ചത് ഗംഭീരമായിട്ടാണ്.
ഒരുപാട് ടേക്ക് എടുത്തിരുന്നു. ലോഹിയേട്ടന് അത് തീരെ സംതൃപ്തി നൽകുന്നില്ലായിരുന്നു. അത് അങ്ങനെയല്ല മമ്മൂക്ക എന്ന് പറയുമ്പോൾ അദ്ദേഹം, പിന്നെ ഞാൻ എന്ത് ചെയ്യണം എന്ന് ചോദിക്കും.
എല്ലാവർക്കും അഭിനയം പറഞ്ഞ് കൊടുക്കുന്ന പോലെ എനിക്ക് പറഞ്ഞ് തന്നൂടെ എന്ന് ചോദിക്കും. കാരണം ലോഹിയേട്ടൻ വിചാരിച്ച പോലെ തന്നെ കിട്ടണം. ക്ലൈമാക്സിൽ അമ്മയെ കൂട്ടികൊണ്ട് പോവുന്ന സീൻ വല്ലാത്ത ഒരു രംഗമാണ്. അത് ഒരുപാട് ടേക്ക് പോയിരുന്നു.
ഷോട്ടിന് ശേഷം ലോഹിയേട്ടൻ മമ്മൂക്കയോട് പറഞ്ഞു, ഞാൻ നിങ്ങളെ പോലെ ഉള്ളവരോട് അഭിനയത്തെ കുറിച്ച് എന്ത് പറയാനാണ് മമ്മൂക്കയെന്ന്. അതിന് ശേഷമുള്ള സീൻ അതിഗംഭീരമായിട്ടാണ് മമ്മൂക്ക ചെയ്തത്,’വേണുഗോപാൽ മഠത്തിൽ പറയുന്നു.
Content Highlight: Venugopal Madathil Talk About Arayanagalude Veed Movie