'വെള്ള'ത്തിലെ കൊച്ചുപാട്ടുകാരി അനന്യയുടെ വിശേഷങ്ങള്‍
അന്ന കീർത്തി ജോർജ്

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ പുലരിയില്‍ അച്ഛന്റെ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയില്‍ ജയസൂര്യയുടെ മകള്‍ കഥാപാത്രം പാടുന്ന ഈ പ്രാര്‍ത്ഥനാഗാനം ആലപിച്ചിരിക്കുന്നത് കണ്ണൂര്‍ സ്വദേശിയായ അനന്യയാണ്.

കാഴ്ചാപരിമിതിയുള്ള അനന്യയുടെ പാട്ടുകള്‍ നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വാരം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്യ, ധര്‍മശാല ബ്‌ളൈന്‍ഡ് സ്‌കൂളില്‍ ബ്രെയ്ന്‍ ലിപിയും പഠിക്കുന്നു. ഇതിനൊപ്പം തന്നെ സംഗീതപഠനവും അനന്യ മുന്നോട്ടുകൊണ്ടുപോകുന്നു.

നന്നേ ചെറുപ്പത്തില്‍ തന്നെ അനന്യയുടെ പാട്ടിനോടുള്ള താല്‍പര്യം വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഒന്നാം ക്ലാസിലെത്തിയപ്പോഴാണ് അനന്യ സിനിമാപ്പാട്ടുകള്‍ കേട്ടുപഠിക്കാന്‍ തുടങ്ങുന്നത്.

അനന്യക്ക് പാട്ടുകള്‍ കേള്‍പ്പിച്ചുകൊടുക്കാന്‍ ചേച്ചിയും അമ്മയും അച്ഛനും ടീച്ചര്‍മാരുമെല്ലാം കൂടെയുണ്ട്. ചേച്ചി അതുല്യയാണ് വൈറലായ നീ മുകിലേ പാട്ട് അനന്യക്ക് ആദ്യമായി കേള്‍പ്പിച്ചുകൊടുക്കുന്നത്.

വലിയ പാട്ടുകാരിയാകണമെന്നാണ് അനന്യയുടെ മോഹം, ഒപ്പം സ്‌കൂളിലെ തനിക്ക് പ്രിയപ്പെട്ട ടീച്ചറെപ്പോലെ നല്ലൊരു അധ്യാപികയായി മാറണമെന്നും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vellam movie child singer Ananya singing, shares experience with bibjibal, Pulariyil achante song

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.