ജാര്‍ഖണ്ഡ്: ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറിന്റെ രാജിയോടെ ഹരിയാന കോണ്‍ഗ്രസിന്റെ ഭാരമൊഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയിലി. അശോക് തന്‍വര്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വീരപ്പമൊയിലിയുടെ പ്രസ്താവന. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിങ് ഗൂഡയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമായിരുന്നു തന്‍വര്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ അദ്ദേഹം ബി.ജെ.പിയെ പിന്തുണക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ ബി.ജെ.പിയെയല്ല,
ജെ.ജെ.പിയെ പിന്തുണക്കുമെന്ന് അശോക് തന്‍വര്‍ ഇന്നലെ വ്യക്തമാക്കി.
അഴിമതിയില്ലാത്തതും സമാധാനം നിറഞ്ഞതുമായ ഹരിയാനയ്ക്ക് വേണ്ടി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗടാലയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം കോണ്‍ഗ്രസ് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തിനോ നാലാം സ്ഥാനത്തിനോ വേണ്ടിയാണ് മത്സരിക്കുന്നതെന്നും അശോക് തന്‍വര്‍ പറഞ്ഞിരുന്നു.