നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫ് സ്ലീവാച്ചന്‍ എന്ന കഥാപാത്രമായാണ് എത്തിയത്.
നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫ് സ്ലീവാച്ചന്‍ എന്ന കഥാപാത്രമായാണ് എത്തിയത്.
ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര ഒന്നിച്ച സിനിമയില്‍ നായികയായി എത്തിയത് വീണ നന്ദകുമാര്‍ ആയിരുന്നു. ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ചും കെട്ട്യോളാണ് എന്റെ മാലാഖ സിനിമയെ കുറിച്ചും പറയുകയാണ് വീണ. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘വളരെ വ്യത്യസ്തമായ ഒരു സബ്‌ജെക്ടായിരുന്നു ആ സിനിമയിലേത്. ഒന്ന് ചെറുതായി പാളി കഴിഞ്ഞാല്‍ കയ്യില്‍ നിന്നും പോകുന്ന സബ്‌ജെക്ടായിരുന്നു. സംവിധായകന്‍ കൃത്യമായി തന്നെ അത് ഹാന്‍ഡില് ചെയ്തു. നമ്മള്‍ അതിന് അനുസരിച്ച് അവര്‍ക്ക് ആവശ്യമായ രീതിയില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തത്.
എന്റെ കൂടെ ഉണ്ടായിരുന്ന ആസിഫ് വളരെ സപ്പോര്‍ട്ടീവായിരുന്നു. ചില സീനുകള്‍ എനിക്ക് സജഷന്‍ ഷോട്ടുകളായിരുന്നു. അതില്‍ ചിലതില്‍ ആസിഫിന് അവിടെ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ പോലും ആസിഫ് അവിടെ ഇരിക്കുമായിരുന്നു. ഞാന്‍ ക്യാമറയിലേക്ക് നോക്കി പറയേണ്ട ചില സീനുകള്‍ ഉണ്ടായിരുന്നു.
സംവിധായകന്‍ ആസിഫിനോട് അവിടുന്ന് പോയ്‌ക്കോളൂവെന്ന് പറഞ്ഞാലും സീനില്‍ എനിക്ക് ഇമോഷന്‍സ് കിട്ടാന്‍ വേണ്ടി ആസിഫ് അവിടെ ഇരിക്കുകയും കൗണ്ടര്‍ ഡയലോഗ് പറയുകയും ചെയ്യും. ആ ഇമോഷന്‍സ് കൃത്യമായി കിട്ടാന്‍ വേണ്ടിയാണ് അവന്‍ അങ്ങനെ ചെയ്യുന്നത്,’ വീണ നന്ദകുമാര്‍ പറയുന്നു.
വീണയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ വീണ നന്ദകുമാറിന് പുറമെ ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്.
Content Highlight: Veena Nandakumar Talks About Asif Ali And Kettyolaanu ente Malakha