വാവ സുരേഷ് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ പാമ്പ് പിടുത്ത രീതികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. അദ്ദേഹത്തിന്റെ പാമ്പ് പിടുത്ത രീതികളാണ് ഏറ്റവും മികച്ചതെന്ന് പറയുന്നവരും എന്നാല്‍ അത് തികച്ചും അശാസ്ത്രീയമാണെന്നും അതുകൊണ്ട് തന്നെ അംഗീകരിക്കാനാവില്ലെന്ന് പറയുന്നവരുമുണ്ട്. ഇതേ കുറിച്ചുള്ള സംവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇതിനു മുന്‍പ ഏകദേശം മൂന്നോറോളം തവണയാണ് വാവ സുരേഷിന് പാമ്പില്‍ നിന്നും അപകടങ്ങളുണ്ടായത്. അതില്‍ പലതും ഗുരുതരവുമായിരുന്നു. വാവ സുരേഷിന്റെ പാമ്പ് പിടുത്തം അദ്ദേഹത്തിന് മാത്രമല്ല, പാമ്പുകള്‍ക്കും ചുറ്റും കൂടിയ ആളുകള്‍ക്കുമെല്ലാം അപകടമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘ഇങ്ങനെയൊക്കെ പാമ്പിനെ പിടിച്ചു നടന്നാല്‍ ഇതൊക്കെ തന്നെ സംഭവിക്കും’ എന്ന രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കും വാവ സുരേഷിന്റെ പാമ്പ് പിടുത്തമാണ് ഏറ്റവും മഹത്തരമെന്ന ആഘോഷങ്ങള്‍ക്കും അപ്പുറം, അദ്ദേഹത്തിനും നാട്ടുകാര്‍ക്കും പാമ്പുകള്‍ക്കുമെല്ലാം സുരക്ഷിതമായ തരത്തില്‍ ശാസ്ത്രീയമായ പാമ്പ് പിടുത്ത രീതികള്‍ നിലവില്‍ വരുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടലുകളുണ്ടാകണം. ശാസ്ത്രീയ പാമ്പ് പിടുത്ത രീതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടതുമുണ്ട്.
Content Highlight: Vava Suresh is getting bitten by snake and public responds to it