Sports News
വെസ്റ്റ് ഇന്ഡീസ് ഗൗതം ഗഭീറിനെ മെന്ററായി കൊണ്ടുവരണം; വരുണ്‍ ആരോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 06, 06:59 am
Monday, 6th May 2024, 12:29 pm

ഐ.പി.എല്‍ ആവേശം കഴിഞ്ഞാല്‍ ടി-20 ലോകകപ്പിനേയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്ഡീസിലും അനേരിക്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നിലവില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് രണ്ട് ടി-20 ലോകകപ്പ് വിജയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീം മോശം ഫോമിലാണ്.

എന്നാല്‍ വിന്ഡീസ് താരങ്ങള്‍ ഐ.പി.എല്ലില്‍ വമ്പന്‍ ഫോം ആണ് പുറത്തെടുത്തത്. പ്രത്യേകിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്‌നും ആന്ദ്രെ റസലും. 11 മത്സരങ്ങളില്‍ നിന്ന് 41.90 ശരാശരിയില്‍ 461 റണ്‍സുമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതാണ് താരം.

എന്നാല്‍ നരെയ്ന്‍ വിന്‍ഡീസിന് വേണ്ടി ടി-20 ലോകകപ്പ് കളിക്കില്ല എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിയുമെന്നും നിലവിലെ കൊല്‍ക്കത്ത മെന്റര്‍ ഗൗതം ഗംഭീറിന് താരത്തിന്റെ വിരമിക്കല്‍ തീരുമാനം തിരുത്താന്‍ കഴിയുമെന്ന് പറയുകയാണ് പറയുകയാണ് വരുണ്‍ ആരോണ്‍.

‘വെസ്റ്റ് ഇന്‍ഡീസ് ഗൗതം ഗംഭീറിനെ അവരുടെ മെന്ററായി കൊണ്ടുവരണം. വിരമിക്കലില്‍ നിന്ന് പുറത്തുവരാന്‍ സുനില്‍ നരെയ്‌നെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ. ഈ സീസണില്‍ നരെയ്ന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയും,’ വരുണ്‍ ആരോണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

 

Content Highlight: Varun Aaron Talking About Sunil Narine And Gouthm Gambhir