കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത ദീപക്കിനെ ശനിയാഴ്ച കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എസ്.ഐ മര്‍ദ്ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്തെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടും ശ്രീജിത്തിനെ സെല്ലില്‍ വച്ചും മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനമുപയോഗിച്ച് ദിപക് തെളിവ് നശിപ്പിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദീപകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം ദീപക് അവധിയിലായിരുന്നു. എന്നാല്‍, അന്ന് രാത്രി സ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Read | കേരള പൊലീസിന്റെ സംഘപരിവാര്‍ മനോവീര്യം, കുറയ്ക്കാനെന്തിങ്കിലും ചെയ്യാനാകുമോ, സര്‍?
അവധിദിവസം രാത്രി വൈകി സ്റ്റേഷനിലെത്തിയത് എന്തിനെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും ദീപകിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.ഐയെ റിമാന്‍ഡ് ചെയ്തത്.