Entertainment
വിജയ്‌യുടെ ചുവടുകള്‍ നോക്കിപ്പഠിച്ച് ഡേവിഡ് വാര്‍ണര്‍; വാത്തി കമിംഗ് പുതിയ വീഡിയോ വൈറലാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 02, 12:25 pm
Monday, 2nd August 2021, 5:55 pm

വിജയ് നായകനായ മാസ്റ്ററും മാസ്റ്ററിലെ പാട്ടുകളും രാജ്യം മുഴുവന്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത വാത്തി കമിംഗ് എന്ന പാട്ടിലെ വിജയ്‌യുടെ നൃത്തച്ചുവടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ജനുവരിയിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ആരാധകരും സിനിമാമേഖലയിലുള്ളവരും വാത്തി കമിംഗ് ചുവടുകള്‍ അനുകരിക്കുന്ന ഡാന്‍സ് വീഡിയോയുമായി രംഗത്തുവന്നിരുന്നു. വാത്തി കമിംഗ് തരംഗം ഇനിയും തീര്‍ന്നിട്ടില്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പുതിയ ഒരു വീഡിയോ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്നല്ല, ഇപ്രാവശ്യം ഓസ്‌ട്രേലിയയില്‍ നിന്നാണ് വാത്തി കമിംഗ് ചുവടുകളെത്തിയിരിക്കുന്നത്, അതും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായ സാക്ഷാല്‍ ഡേവിഡ് വാര്‍ണര്‍.

ടെലിവിഷനില്‍ വാത്തി കമിംഗ് പാട്ടിട്ട് ചുവടുകള്‍ നോക്കി പഠിക്കാന്‍ ശ്രമിക്കുന്ന വാര്‍ണറുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാര്‍ണറുടെ മക്കളെയും വീഡിയോയില്‍ കാണാം.

വാര്‍ണറെയും ടി.വിയിലെ വിജയ്‌യുടെ ചുവടുകളെയും കേട്ടും കണ്ടും ആസ്വദിക്കുകയാണ് മക്കള്‍. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വൈറലായി കഴിഞ്ഞു.

നേരത്തെയും വിവിധ ദക്ഷിണേന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവെച്ചും ഭാഗങ്ങള്‍ അഭിനയിച്ചും രസകരമായ വീഡിയോകളുമായി വാര്‍ണര്‍ എത്തിയിട്ടുണ്ട്. ടിക് ടോകില്‍ സജീവമായ താരത്തിന്റെ വീഡിയോകള്‍ക്ക് ഇന്ത്യയില്‍ ആരാധകരേറെയായിരുന്നു.

ഐ.പി.എല്ലില്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയായ വാര്‍ണര്‍ക്ക് വലിയ ആരാധകവൃന്ദം തന്നെ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ വാത്തി കമിംഗിന് കൂടി ചുവടുവെച്ചതോടെ വിജയ് ആരാധകരും വാര്‍ണറെ ആഘോഷിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vaathi Coming Master movie Vijay song Davis Warner dancing video goes viral