‘തുടങ്ങിയത് പിണറായിയോടായിരുന്നു. പിന്നീടത് ഐസക്കിനോടായി. ഇപ്പം ജയരാജനോടാണ്. അടുത്തത് നിങ്ങളെ അവര്‍ കാരായി രാജനിലെത്തിക്കും’, എന്ന് പറഞ്ഞ് സ്വന്തം സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കൊപ്പം തള്ളുകയാണ് കേന്ദ്ര സഹമന്ത്രിയെന്നാണ് ശരത്തിന്റെ പോസ്റ്റ്. ഇത് പരസ്യമായി പറയുന്നത്, രഹസ്യമായി പറഞ്ഞാല്‍ തലയില്‍ കയറുന്നവരല്ല വി.എം ആര്‍മി എന്നതിനാലാണെന്നും കുറിച്ചിട്ടുണ്ട്.
‘മുരളീധരന്റെ ഒരു ദിവസം’ എന്ന തലക്കെട്ടില്‍ വി.ആര് രാഗേഷ് വരച്ച കാര്‍ട്ടൂണും ശരത് തന്റെ പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ആര്.എസ്.എസ് മലപ്പുറം, കോഴിക്കോട് ജില്ലാ പ്രചാരകനായിരുന്നു ശരത്. ആര്.എസ്.എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ സംസ്ഥാന സംയോജകനുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക