മുസാഫര്‍നഗര്‍: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനെമെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരനടപടികളുടെ കൂടുതല്‍ സാക്ഷ്യങ്ങള്‍ പുറത്തുവരുന്നു.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വൃദ്ധവ്യാപാരിയായ ഹാജി ഹമിദ് ഹസന്റെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മുപ്പതോളം പൊലീസാണ് എത്തിയത്. തോക്കിന്റെ പിന്‍ഭാഗം കൊണ്ടും ലാത്തികൊണ്ടും അടിച്ചെന്നും കൂടാതെ വീട്ടിലെ പല വസ്തുക്കളും തല്ലിത്തകര്‍ത്തെന്നും ഹസന്‍ പറയുന്നു.
‘ ഞാന്‍ അവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും അവര്‍ നിര്‍ത്തിയില്ല. അതിക്രൂരമായാണ് അവര്‍ പെരുമാറിയത്. മുസ്‌ലിങ്ങള്‍ക്ക് രണ്ടേ രണ്ട് സ്ഥലങ്ങളേ ഉള്ളു, പാകിസ്ഥാനും കബറിസ്ഥാനും. എന്നായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.’ ഹസന്‍ പറയുന്നു.
നാല്‍പത് മിനിറ്റോളും വീട്ടിലുണ്ടായിരുന്ന അവര്‍ എല്ലാം അടിച്ചുതകര്‍ത്തതിന് ശേഷം തങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയും പൊലീസ് എടുത്തുക്കൊണ്ടുപോയെന്നും ഹസന്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ വരുന്ന ഫെബ്രുവരിയില്‍ പേരക്കുട്ടികളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. അതിനുവെച്ച ആഭരണങ്ങളും അവര്‍ കൊണ്ടുപോയി.’ ഹസന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെ നേരെ പൊലിസുകാര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പലരും യൂണിഫോമില്‍ പോലും അല്ലായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ആര്‍ക്കും നെയിം ബാഡ്ജുകള്‍ ഇല്ലായിരുന്നെന്നും ഹസന്‍ പറഞ്ഞു.