കീവ്: തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഉക്രൈനിലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
ഉക്രൈന്‍ അധിനിവേശത്തിനുള്ള റഷ്യയുടെ ശ്രമം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടന വിവരങ്ങളും പുറത്തുവരുന്നത്.
ഉക്രൈനില്‍ മിലിറ്ററി ഓപ്പറേഷന് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യാഴാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു.