Racism
'ഓസീസിന് വേണ്ടി കളിക്കാനുള്ള നിറം നിനക്കില്ല'; ടീമില്‍ വംശീയമായി വിവേചനം നേരിട്ടതിനെക്കുറിച്ച് ഉസ്മാന്‍ ഖ്വാജ
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jun 04, 04:35 pm
Friday, 4th June 2021, 10:05 pm

സിഡ്‌നി: കരിയറിന്റെ ആദ്യ നാളുകള്‍ വംശീയ വിവേചനം നേരിട്ടിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖ്വാജ. തന്റെ ശരീരത്തിന്റെ നിറം വെച്ച് ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കാന്‍ കഴിയില്ല എന്ന തരത്തിലായിരുന്നു അധിക്ഷേപമെന്ന് ഖ്വാജ പറഞ്ഞു.

തന്റെ തുടക്കകാലത്ത് ഓസീസ് ടീമില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ലെന്നും ഖ്വാജ പറഞ്ഞു.

പാക്‌സിതാന്‍ വംശജനായ ഖ്വാജ അഞ്ചാം വയസിലാണ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്. 2011 ലെ ആഷസിലൂടെയായിരുന്നു ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റം.

ഓസീസ് ടീമില്‍ കളിക്കുന്ന ആദ്യ മുസ്‌ലീം ക്രിക്കറ്ററാണ് ഖ്വാജ. 34 കാരനായ താരം ഓസീസിനായി ഇതുവരെ 44 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Usman Khawaja on facing racism