ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് കൂടുതല്‍ മറുപടി നല്‍കാനുള്ള നീക്കവുമായി അമേരിക്ക. ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ചുമത്താന്‍ പദ്ധതി ഇടുന്നതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് കൂടുതല്‍ മറുപടി നല്‍കാനുള്ള നീക്കവുമായി അമേരിക്ക. ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ചുമത്താന്‍ പദ്ധതി ഇടുന്നതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യു.എസ് നിയമ നിര്‍മ്മാതാക്കളുമായും വിദേശ സഖ്യകക്ഷികളുമായും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച നടത്തി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വരും ദിവസങ്ങളില്‍ ഇസ്രഈലിനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും. ഇറാന് മിസൈലുകളും ഡ്രോണുകളും വിധരണം ചെയ്യുന്ന ഇറാന്റെ പ്രതിരോധ മന്ത്രാലയത്തെ പിന്തുണക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്ക് മേലും ഉപരോധം ഏര്‍പ്പെടുത്തും. അമേരിക്കയുടെ എല്ലാ സഖ്യക്ഷികളും അതിന് പിന്തുണ നല്‍കും,’ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
ഉപരോധം ഇറാന്റെ സൈനിക ശേഷിയെ കൂടുതല്‍ തളര്‍ത്തുമെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടല്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇസ്രഈലിനെതിരെ മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമായി ഇറാന്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നെഗവ് വ്യോമകേന്ദ്രത്തില്‍ നാശനഷ്ടമുണ്ടായതായി ഇസ്രഈല്‍ സ്ഥിരീകരിച്ചിരുന്നു. 185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ച് മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ ഇറാന്‍ തൊടുത്തുവിട്ടത്.
അതേസമയം, ഇറാന്റെ മിസൈല്‍ പദ്ധതിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആവശ്യം ഉന്നയിച്ച് 32 രാജ്യങ്ങള്‍ക്ക് ഇസ്രഈലി വിദേശകാര്യ മന്ത്രി കാറ്റ്‌സ് കത്തെയുതുകയും ചെയ്തിരുന്നു.
Content Highlight: US preparing new sanctions on Iran