Entertainment
സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ആ നടന്‍; തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്: ഉര്‍വശി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരന്റെ പ്രശ്ങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രീനിവാസന്റെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. താന്‍ കണ്ടത്തില്‍വെച്ച് സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിവാസനെന്ന് ഉര്‍വശി പറയുന്നു. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാര്‍സിന്റെ പടങ്ങളില്‍ അപ്രധാനമായ വേഷങ്ങളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഉര്‍വശി പറഞ്ഞു.

ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്സില്‍ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനിലാണ് ശ്രീനിവാസന്‍ അഭിനയിച്ചിരുന്നതെന്നും ശ്രീനിവാസന്‍ അല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടന്‍ ചിലപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങളെ ചെയ്യില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഏതുതരം വേഷങ്ങള്‍ ചെയ്താലും തന്റെ ഇമേജ് പോകില്ലെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടെന്നും അതുകൊണ്ടുതന്നെ ശ്രീനിവാസനോട് തനിക്ക് ആരാധനയും ബഹുമാനവുമുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടന്‍

‘ഞാന്‍ കണ്ടതില്‍, സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടന്‍. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാര്‍സിന്റെ പടങ്ങളില്‍ അപ്രധാനമായ വേഷങ്ങളില്‍ ശ്രീനിയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും.

തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്

ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്സില്‍ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടന്‍ ചിലപ്പോള്‍ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതുകൊണ്ടാണ് നമുക്ക് അദ്ദേഹത്തോട് റെസ്പെക്ടും ആരാധനയും തോന്നുന്നത്,’ ഉര്‍വശി പറഞ്ഞു.

Content highlight: Urvashi talks about Sreenivasan