national news
യു.പിയില്‍ ഹിന്ദുപെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വന്തം വീട് വിട്ടുനല്‍കി മുസ്‌ലിം കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 25, 03:08 am
Monday, 25th April 2022, 8:38 am

ലഖ്‌നൗ: ആദ്യ കൊവിഡ് തരംഗത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കി മുസ്‌ലിം കുടുംബം.

പെണ്‍കുട്ടിയുടെ കുടുംബം ഏപ്രില്‍ 22 ന് വിവാഹം നിശ്ചയിച്ചിരുന്നു, അവസാന നിമിഷമാണ് സഹായത്തിനായി മുസ്‌ലിം അയല്‍വാസികളെ സമീപിച്ചത്. യു.പിയിലാണ് സംഭവം.

തന്റെ അനന്തരവള്‍ പൂജയുടെ വിവാഹത്തിന് പണമില്ലാത്തതിനാല്‍ വിവാഹ ഹാള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചടങ്ങ് നടത്താന്‍ തങ്ങളുടെ വീട്ടില്‍ സ്ഥലമില്ലായിരുന്നെന്നും ഇത് അയല്‍വാസിയായ പര്‍വേസിനെ അറിയിച്ചപ്പോള്‍, ഒരു മടിയും കൂടാതെ അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് വിവാഹം നടത്തിക്കോയെന്ന് പറയുകയും ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

വിവാഹ മണ്ഡപം ഉള്‍പ്പെടെ ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങളും പര്‍വേസും കുടുംബവും ഒരുക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷം അതിഥികള്‍ക്ക് പരമ്പരാഗത ഭക്ഷണം നല്‍കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

 

 

 

 

 

Content Highlights: UP: Muslim family offers home for Hindu girl’s marriage