national news
മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 14, 05:18 pm
Monday, 14th September 2020, 10:48 pm

ലക്‌നൗ: ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഛത്രപതി ശിവജി മഹാരാജ് മ്യൂസിയം എന്നാണ് പുതിയ പേര്.

താജ് മഹലിനടുത്ത് 2016 ലാണ് മ്യൂസിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2017 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം.

എന്നാല്‍ ഫണ്ട് മുടങ്ങിയത് കാരണം നിര്‍മ്മാണം പൂര്‍ത്തിയായില്ല. 20 കോടി മുതല്‍ മുടക്കാണ് മ്യൂസിയം നിര്‍മ്മാണത്തിന് പ്രതീക്ഷിച്ചിരുന്നത്.

ഡേവിഡ് ചിപ്പര്‍ഫീല്‍ഡ് ആര്‍ക്കിടെക്റ്റുകളും നോയിഡ ആസ്ഥാനമായുള്ള സ്റ്റുഡിയോ ആര്‍ക്കോമുമാണ് താജ്മഹലിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.

അധികാരത്തിലേറിയത് മുതല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കടക്കം ഹിന്ദുത്വവാദികളുടെ പേര് യോഗി ആദിത്യനാഥ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP govt renames Agra’s Mughal Museum to Chhatrapati Shivaji Maharaj Museum