ഫൈറ്റിനിടക്ക് വേദനിച്ചപ്പോള്‍ ഞാന്‍ കൈ ടൈറ്റാക്കി, അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു, കൈ ചുവന്നു: ഉണ്ണി മുകുന്ദന്‍
Film News
ഫൈറ്റിനിടക്ക് വേദനിച്ചപ്പോള്‍ ഞാന്‍ കൈ ടൈറ്റാക്കി, അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു, കൈ ചുവന്നു: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th November 2022, 9:18 am

ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിച്ച ചിത്രമാണ് ലാല്‍ ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ വിക്രമാദിത്യന്‍. നമിത പ്രമോദായിരുന്നു ചിത്രത്തില്‍ നായിക. സിനിമയില്‍ ഒരു ഫൈറ്റ് സീക്വന്‍സ് ചിത്രീകരിച്ചതിനെ പറ്റി സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ദുല്‍ഖറിന്റേത് ശക്തമായ കൈകളാണെന്നും ഇടി കൊണ്ട് തന്റെ കൈ വേദനിച്ചെന്നും സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറഞ്ഞു.

‘വിക്രമാദിത്യനില്‍ വെച്ച് ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ദുല്‍ഖറിന്റേത് നല്ല ശക്തിയുള്ള കൈകളാണ്. കൈക്ക് ഇടി കിട്ടിയപ്പോള്‍ എനിക്ക് വേദനയെടുത്തു. അപ്പോള്‍ ഞാന്‍ കൈ ടൈറ്റാക്കി.

അടുത്ത ഇടിക്ക് ദുല്‍ഖറിന് വേദനിച്ചു, കയ്യൊക്കെ ചുവന്നു. ഇതെന്താ പെട്ടെന്ന് എനിക്ക് വേദനിക്കുന്നത്, ഞാനല്ലേ നിന്നെ ഇടിക്കുന്നതെന്ന് ദുല്‍ഖര്‍ ചോദിച്ചു. ടൈറ്റായി പിടിച്ചെന്ന് ഞാന്‍ പറഞ്ഞു. ലൂസാക്കുമ്പോള്‍ എനിക്ക് വേദനിക്കുന്നുണ്ട്. ഒരു പരിധി കഴിഞ്ഞപ്പോഴാണ് ഞാന്‍ കൈ ടൈറ്റാക്കിയത്. ഭയങ്കര രസമുള്ള ഓര്‍മയായിരുന്നു. നല്ല സിനിമയായിരുന്നു,’ ഉണ്ണി പറഞ്ഞു.

മല്ലു സിങ്ങില്‍ കുഞ്ചാക്കോ ബോബനൊപ്പമുള്ള ഓര്‍മകളും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരുന്നു. ‘ചാക്കോച്ചന്‍ പെട്ടെന്ന് ഡാന്‍സ് പിക് ചെയ്യും. അന്നെനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പുള്ളി പോയാല്‍ റിഹേഴ്‌സലും ടേക്കും കഴിഞ്ഞ് അഞ്ച് പത്ത് മിനിട്ട് കഴിഞ്ഞ് തിരിച്ചുവരും. ആ അഞ്ച് പത്ത് മിനിട്ടാണ് എനിക്ക് ബ്രേക്ക്. അതിനിടക്ക് പുതിയ സ്റ്റെപ്പും പഠിക്കണം. അവസാനം പുള്ളിയോട് പോയി പറഞ്ഞു, ബോസ് നിങ്ങള്‍ കുറച്ച് സമയമെടുത്ത് ചെയ്യണം, എനിക്ക് പറ്റുന്നില്ലന്ന്. പുള്ളി ചിരിച്ചിട്ട് പോവും. എനിക്ക് ആക്ച്വലി ഡാന്‍സ് വരികയാണെന്ന് പറയും.

എനിക്ക് എന്തായാലും പുള്ളിയെ മീറ്റ് ചെയ്യാന്‍ പറ്റില്ല. പക്ഷേ കട്ടക്ക് പിടിച്ച് നിക്കണം. അത് ഞാന്‍ ചെയ്തുവെന്നാണ് എന്റെ വിശ്വാസം. പക്ഷേ അതിന് വേണ്ടി ഞാന്‍ നല്ല എഫേര്‍ട്ട് എടുത്തിട്ടുണ്ട്,’ ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഷെഫീക്കിന്റെ സന്തോഷമാണ് ഏറ്റവും പുതുതായി റിലീസ് ചെയ്ത താരത്തിന്റെ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ബാല, ആത്മീയ, ദിവ്യ പിള്ളൈ, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: unni mukundan about a fight sequence with dulquer salmaan in vikramadithyan movie